---
title: "മിന്നൽ ചുഴലി; വിറങ്ങലിച്ച് ഏറാമല പഞ്ചായത്തിലെ കുറിഞ്ഞാലിയോട് "
english_title: "Lightning storm Thunderstorm hits Kurinjaliyod Eramala Panchayath"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/298588/lightning-storm-thunderstorm-hits-kurinjaliyod-eramala-panchayath"
published_at: "2025-06-26T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685ce96425e5b_home.jpg"
keywords: []
---

# മിന്നൽ ചുഴലി; വിറങ്ങലിച്ച് ഏറാമല പഞ്ചായത്തിലെ കുറിഞ്ഞാലിയോട് 

> **Lead Summary:** **വടകര: **മിന്നൽ ചുഴലിയിൽ ഏറാമല പഞ്ചായത്തിലെ കുറിഞ്ഞാലിയോട് നിരവധി വീടുകൾക്ക് മരങ്ങൾ വീണ് കേടുപാടുകൾ സംഭവിച്ചു. ചൊവ്വാഴ്ച്ച രാവിലെ 6.30 ഓടെയാണ് കാറ്റ് അടിച്ചത്. വലിയ മരങ്ങൾ ഉൾപ്പെടെ കടപുഴകിയനിലയിലാണ്. വാഴ,കവുങ്ങ്,പ്ലാവ്,തെങ്ങ് തുടങ്ങിയ കാർഷിക വിളകൾക്കാണ് നഷ്ടം സംഭവിച്ചത്.

## Article Content

**വടകര: **മിന്നൽ ചുഴലിയിൽ ഏറാമല പഞ്ചായത്തിലെ കുറിഞ്ഞാലിയോട് നിരവധി വീടുകൾക്ക് മരങ്ങൾ വീണ് കേടുപാടുകൾ സംഭവിച്ചു. ചൊവ്വാഴ്ച്ച രാവിലെ 6.30 ഓടെയാണ് കാറ്റ് അടിച്ചത്. വലിയ മരങ്ങൾ ഉൾപ്പെടെ കടപുഴകിയനിലയിലാണ്. വാഴ,കവുങ്ങ്,പ്ലാവ്,തെങ്ങ് തുടങ്ങിയ കാർഷിക വിളകൾക്കാണ് നഷ്ടം സംഭവിച്ചത്.

ഒട്ടേറേ മരങ്ങൾ കടപുഴകിയാണ് വീണത് മരങ്ങൾ മുറിക്കാനും മറ്റും നാട്ടുകാർ നേതൃത്വം നൽകി കുറിഞ്ഞാലിയോട് കണ്ടിയിൽ താഴെ ദീപേഷ്,എം കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ,അലോള കണ്ടിയിൽ ദിനേശൻ , ഷൈജു ആലോള്ളതിൽ താഴെ കുനി,കിരാട്ടുതാഴെ ബാലകൃഷ്ണൻ,ആലോളകണ്ടിയിൽ ദിനേഷൻ,കെ.എം ഗോവിന്ദൻ, ,സുലൈഖ ബാലംബ്രത്ത്, ബഷീർ കുറിഞ്ഞാലിയോട് , കീരാട്ട് കുനി കുഞ്ഞബ്ദുള്ള തുടങ്ങിയവരുടെ വീടിന് മുകളിലാണ് മരം വീണത്.

അപകടം സംഭവിച്ച വീടുകൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷുഹൈബ് കുന്നത്ത് സന്ദർശിച്ചു.വാർഡ് മെമ്പർ പി.കെ സനൽകുമാർ,പി.ടി.കെ സുരേ ഷ്ബാബു,അൻസീർ പനോളി ,എം.കുമാരൻമാസ്റ്റർ,സദാനന്ദൻ ആയാടത്തിൽ തുടങ്ങിയവർ കൂടെ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/298588/lightning-storm-thunderstorm-hits-kurinjaliyod-eramala-panchayath)