---
title: "ഹോംഷോപ്പ് പദ്ധതി; വിജയികൾക്ക് സമ്മാന പദ്ധതിയിലെ സമ്മാനങ്ങൾ വിതരണം ചെയ്തു"
english_title: "Homeshop project Prizes distributed winners prize scheme"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/298657/homeshop-project-prizes-distributed-winners-prize-scheme"
published_at: "2025-06-26T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685d1da8451ac_homeshop.jpg"
keywords: []
---

# ഹോംഷോപ്പ് പദ്ധതി; വിജയികൾക്ക് സമ്മാന പദ്ധതിയിലെ സമ്മാനങ്ങൾ വിതരണം ചെയ്തു

> **Lead Summary:** ചോറോട്: സമ്മാന പദ്ധതിയുമായി കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിപണന ശൃംഖലയായ കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയും സമത കുടുംബശ്രീ യൂണിറ്റും. പദ്ധതിയുടെ ഭാഗമായി സമ്മാനങ്ങൾ വിതരണം ചെയ്തു. ചോറോട് സഹൃദയ റസിഡൻ്റ്സ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രശേഖരൻ മാസ്റ്റർ സമ്മാനങ്ങൾ വിതരണം ചെയ്‌തു.

## Article Content

ചോറോട്: സമ്മാന പദ്ധതിയുമായി കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിപണന ശൃംഖലയായ കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയും സമത കുടുംബശ്രീ യൂണിറ്റും. പദ്ധതിയുടെ ഭാഗമായി സമ്മാനങ്ങൾ വിതരണം ചെയ്തു. ചോറോട് സഹൃദയ റസിഡൻ്റ്സ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രശേഖരൻ മാസ്റ്റർ സമ്മാനങ്ങൾ വിതരണം ചെയ്‌തു.

വടകര ബ്ലോക്ക് പഞ്ചായത്തിലെ വിജയികളായ നിഷ പി,ഷൈന പി പി, സിന്ധു ടി എം എന്നിവർക്ക് യഥാക്രമം വാഷിംഗ് മെഷീൻ, ഗ്രൈൻഡർ, ഡബിൾ മുണ്ട് തുടങ്ങിയ സമ്മാനങ്ങൾ ആണ് വിതരണം നടത്തിയത്. ഹോം ഷോപ്പ് പദ്ധതി സി ഇ ഒ ഖാദർ വെള്ളിയൂർ, ഷിബ സിടി കെ മഞ്ജുള, തുടങ്ങിയവർ പ്രസംഗിച്ചു. ഹോം ഷോപ്പ് ബ്ലോക്ക് കോർഡിനേറ്റർ കെ വിപ്ല സ്വാഗതം പറഞ്ഞ ചടങ്ങിൽ സിഡിഎസ് ചെയർപേഴ്‌സൺ അനിത അധ്യക്ഷത വഹിച്ചു. ചടങ്ങിന് മഹിജ .ജെ കെ നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/298657/homeshop-project-prizes-distributed-winners-prize-scheme)