---
title: "വലഞ്ഞ് യാത്രക്കാർ; വടകര റെയില്‍വേ സ്റ്റേഷനിലെ ഓട്ടോ ക്ഷാമം ഉടന്‍ പരിഹരിക്കണം -യൂത്ത് കോണ്‍ഗ്രസ്"
english_title: "Auto shortage Vadakara railway station resolved immediately Youth Congress"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/298661/auto-shortage-vadakara-railway-station-resolved-immediately-youth-congress"
published_at: "2025-06-26T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685d21c6cc3de_railway_station.jpg"
keywords: []
---

# വലഞ്ഞ് യാത്രക്കാർ; വടകര റെയില്‍വേ സ്റ്റേഷനിലെ ഓട്ടോ ക്ഷാമം ഉടന്‍ പരിഹരിക്കണം -യൂത്ത് കോണ്‍ഗ്രസ്

> **Lead Summary:** വടകര: വടകര റെയിൽവേ സ്റ്റേഷൻ അത്യാധുനിക സംവിധാനത്തിലേക്ക് മാറിയെങ്കിലും യാത്രക്കാർ ദുരിതത്തിലാണ്. ഓട്ടോറിക്ഷ ലഭിക്കാതെ ദീർഘദൂര യാത്രക്കാർ വലയുകയാണ്. റെയിൽവേയുടെ കാർഡ് ലൈസൻസ് നിർബന്ധമാക്കിയ ഉത്തരവാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം പ്രസിഡണ്ട് സി. നിജിൻ പറഞ്ഞു.

## Article Content

വടകര: വടകര റെയിൽവേ സ്റ്റേഷൻ അത്യാധുനിക സംവിധാനത്തിലേക്ക് മാറിയെങ്കിലും യാത്രക്കാർ ദുരിതത്തിലാണ്. ഓട്ടോറിക്ഷ ലഭിക്കാതെ ദീർഘദൂര യാത്രക്കാർ വലയുകയാണ്. റെയിൽവേയുടെ കാർഡ് ലൈസൻസ് നിർബന്ധമാക്കിയ ഉത്തരവാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം പ്രസിഡണ്ട് സി. നിജിൻ പറഞ്ഞു.

കാർഡ് ലൈസൻസ് എടുത്ത ഓട്ടോകൾ എല്ലാ സമയവും സ്റ്റേഷനിൽ ഇല്ലാത്ത സാഹചര്യമുണ്ട്. കാർഡ് ലൈസൻസ് എടുക്കാത്ത ഓട്ടോറിക്ഷകൾ സ്റ്റേഷന് പുറത്തുനിന്നാണ് സർവീസ് നടത്തുന്നത്. മിനിമം ചാർജ് മാത്രം ലഭിക്കുന്ന യാത്രക്കാരെ ചില ഓട്ടോറിക്ഷ ഡ്രൈവർമാർ വണ്ടിയിൽ കയറ്റുന്നുമില്ല.

പോലീസുകാരുള്ള ഓട്ടോ ബൂത്ത് സംവിധാനം ഉടൻ വടകര റെയിൽവേ സ്റ്റേഷനിൽ ആരംഭിക്കണമെന്ന് യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/298661/auto-shortage-vadakara-railway-station-resolved-immediately-youth-congress)