---
title: "ഭൂവുടമകള്‍ ഭൂമിയുടെ രേഖകള്‍  പഞ്ചായത്തിന് കൈമാറി;  അഴിയൂരില്‍ പൊതുശ്മശാനം യാഥാര്‍ത്ഥ്യമാവുന്നു"
english_title: "The landowners handed over the land records to the panchayat The public cemetery in Azhiyur is becoming a reality"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29867/the-landowners-handed-over-the-land-records-to-the-panchayat-the-public-cemetery-in-azhiyur-is-becoming-a-reality"
published_at: "2022-03-05T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62230d4ec22e3_azhiyoor panchayath.jpg"
keywords: []
---

# ഭൂവുടമകള്‍ ഭൂമിയുടെ രേഖകള്‍  പഞ്ചായത്തിന് കൈമാറി;  അഴിയൂരില്‍ പൊതുശ്മശാനം യാഥാര്‍ത്ഥ്യമാവുന്നു

> **Lead Summary:** **അഴിയൂര്‍ : **അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കോട്ടാമലക്കുന്ന് റോഡ് തുടങ്ങുന്നതിനടുത്ത് 50 സെന്റ് ഭൂമിയില്‍ പൊതുശ്മശാനം യാഥാര്‍ത്ഥ്യമാകുന്നു.

## Article Content

**അഴിയൂര്‍ : **അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കോട്ടാമലക്കുന്ന് റോഡ് തുടങ്ങുന്നതിനടുത്ത് 50 സെന്റ് ഭൂമിയില്‍ പൊതുശ്മശാനം യാഥാര്‍ത്ഥ്യമാകുന്നു.

ശ്മശാനത്തിലേക്ക് പോകാനുള്ള റോഡിനായ് സ്ഥലം വിട്ട് നല്‍കാന്‍ ഭൂവുടമകള്‍ തയ്യാറായത്താണ് ഇതിന് കാരണം . ഭൂവുടമകള്‍ ജനകീയ കൂട്ടായ്മയിലൂടെ ലഭിച്ച ധനസഹായം ഏറ്റുവാങ്ങി ഭൂമിയുടെ രേഖകള്‍ പഞ്ചായത്തിന് നല്‍കി . ജനപ്രതിനിധികള്‍ സര്‍വ്വകക്ഷികള്‍, ഭൂവുടമകള്‍ എന്നിവരുടെ യോഗത്തിലാണ് ഇത് നടന്നത്.

കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷത്തോളമായി ജനങ്ങളുടെ പ്രധാന ആവശ്യത്തിനാണ് പരിഹാരമായത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അഴിയൂര്‍ പഞ്ചായത്തില്‍ ശ്മശാനത്തിന്റെ അഭാവം ഏറെ പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. അഴിയൂരില്‍ 1995ല്‍ വന്ന ഭരണസമിതിയാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. അതിനുശേഷം ആറോളം ഭരണസമിതികള്‍ നിലവില്‍ വന്നെങ്ങിലും പദ്ധതി ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണ്.

കാത്തിരിപ്പിന്റെ നീണ്ട 25 വര്‍ഷത്തിനിടെ മരണമടഞ്ഞ ആറടി മണ്ണില്ലാത്ത പലരുടെയും മൃതദേഹം സംസ്‌കരിക്കാന്‍ വീടിന്റെ തറ നീക്കിയും മറ്റുളള ഉടമയുടെ ഭൂമിയേയും ആശ്രയിക്കേണ്ടി വന്നു . തീരദേശങ്ങളും ചതുപ്പ് നിലങ്ങളും ഏറെയുളള പഞ്ചായത്തില്‍ വര്‍ദ്ധിച്ചുവരുന്ന വീടുകളുടെ എണ്ണം കൂടുകയും ഭൂമിയുടെ അളവ് കുറയുകയും ചെയ്യുന്ന സാഹചര്യമാണുള്ളത് . 95 ലക്ഷം രൂപാ ചിലവില്‍ പരിസ്ഥിതിക്ക് കോട്ടം വരാതെ 30 അടി ഉയരത്തില്‍ പുകകുഴല്‍ സ്ഥാപിച്ച് ആധുനിക സംവിധാനത്തോടെയുളള ശ്മശാനമാണ് ലക്ഷ്യമിടുന്നത് .പരിസ്ഥിതി മന്ത്രാലയത്തിന്റെയും ഡി.എം.ഒയുടെയും മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് ഇതിനുളള പ്രവര്‍ത്തികള്‍ നടക്കുക. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷാ ഉമ്മര്‍ അദ്ധ്യക്ഷം വഹിച്ചു.

അനിഷ ആനന്ദ സദനം, വി പി ജയന്‍ ,സുകുമാരന്‍ കല്ലോറതത് , പി ബാബുരാജ് , പ്രദീപ് ചോമ്പാല ,റഹീം പുഴക്കല്‍ പറമ്പത്ത്, രമ്യ കരോടി, ശശിധരന്‍ തോട്ടത്തില്‍, എ ടി ശ്രീധരന്‍ കെ പി പ്രമോദ്, മുബാസ് കല്ലേരി,ബിന്ദു വി പി .എ കെ സെയ്‌നുദീന്‍ കെ വി രാജന്‍,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ഹമീദ് എന്നിവര്‍ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29867/the-landowners-handed-over-the-land-records-to-the-panchayat-the-public-cemetery-in-azhiyur-is-becoming-a-reality)