---
title: "ടു മില്യൻ പ്ലഡ്ജ്; ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ  പങ്കാളികളായി തോടന്നൂർ യു.പി സ്കൂളും "
english_title: "Two Million Pledge Thodannoor UP School joins fight against drug addiction"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/298772/two-million-pledge-thodannoor-up-school-joins-fight-against-drug-addiction"
published_at: "2025-06-27T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e27a1dde3b_thodannur_up.jpg"
keywords: []
---

# ടു മില്യൻ പ്ലഡ്ജ്; ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ  പങ്കാളികളായി തോടന്നൂർ യു.പി സ്കൂളും 

> **Lead Summary:** **വടകര: **ലോഹ ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ പ്രവർത്തന പദ്ധതിയായ 'ടു മില്യൻ പ്ലഡ്ജിൽ ' പങ്കാളികളായി തോടന്നൂർ യു.പി.സ്കൂളിലെ കുട്ടികളും അധ്യാപകരും. കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവരും പ്രതിജ്ഞ ഏറ്റുചൊല്ലി.

## Article Content

**വടകര: **ലോഹ ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ പ്രവർത്തന പദ്ധതിയായ 'ടു മില്യൻ പ്ലഡ്ജിൽ ' പങ്കാളികളായി തോടന്നൂർ യു.പി.സ്കൂളിലെ കുട്ടികളും അധ്യാപകരും. കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവരും പ്രതിജ്ഞ ഏറ്റുചൊല്ലി.

സ്കൂളിൽ നടന്ന ലഹരി വിരുദ്ധ സദസ്സ് ഗ്രാമപഞ്ചായത്ത് മെമ്പർ രമ്യ പുലക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ സി.ആർ സജിത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സും ബാ ഡാൻസ്, പോസ്റ്റർ നിർമ്മാണം എന്നിവയും ദിനാചരണത്തിൻ്റെ ഭാഗമായി നടന്നു.വി.കെ.സുബൈർ, ടി.വി.പ്രകാശൻ, മനു റാം. ആർ, പി.ശുഭ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/298772/two-million-pledge-thodannoor-up-school-joins-fight-against-drug-addiction)