---
title: "സമസ്ത നൂറ്റാണ്ടിൻ്റെ നിറവിൽ; റഹ്മാനിയ വുമൺസ് ക്യാമ്പസിൽ സെമിനാർ സംഘടിപ്പിച്ചു"
english_title: "Seminar organized Rahmaniya Women Campus"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/298812/seminar-organized-rahmaniya-women-campus"
published_at: "2025-06-27T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e4153dcaa7_rahmania_campus.jpg"
keywords: []
---

# സമസ്ത നൂറ്റാണ്ടിൻ്റെ നിറവിൽ; റഹ്മാനിയ വുമൺസ് ക്യാമ്പസിൽ സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** > **കടമേരി: **സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ സ്ഥാപകദിനത്തോടനുബന്ധിച്ച് റഹ്മാനിയ വുമൺസ് ക്യാമ്പസിൽ "സമസ്ത: നൂറ്റാണ്ടിൻ്റെ നിറവിൽ" എന്ന പ്രമേയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പാൾ അബ്‌ദുൽ സമദ് കെ.വി. സെമിനാർ ഉദ്ഘാടനം ചെയ്തു.

## Article Content

> **കടമേരി: **സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ സ്ഥാപകദിനത്തോടനുബന്ധിച്ച് റഹ്മാനിയ വുമൺസ് ക്യാമ്പസിൽ "സമസ്ത: നൂറ്റാണ്ടിൻ്റെ നിറവിൽ" എന്ന പ്രമേയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പാൾ അബ്‌ദുൽ സമദ് കെ.വി. സെമിനാർ ഉദ്ഘാടനം ചെയ്തു.

സമസ്തയുടെ ചരിത്രം, ദൗത്യങ്ങൾ, സമകാലിക പ്രസക്തി എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളായ റിയ ഫാത്തിമ, ഫാത്തിമ നജ, ആയിഷ കെൻസ, നജ ഫാത്തിമ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു .

പരിപാടിയിൽ റാളിയ ശരിഅത്ത് കോളേജ് വൈസ് പ്രിൻസിപ്പാൾ ഹനീഫ് റഹ്മാനി, സിദ്ദീഖ് റഹ്മാനി, സാലിം ഹസനി, റാഷിക്ക് ദാരിമി, ഫസീഹ് അഹമ്മദ് അശ്‌അരി, ശഹീർ ഹസനി, യൂനുസ് റഹ്മാനി, അബ്‌ദുള്ള മാഷ്, കെ. കെ. മുഹമ്മദ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/298812/seminar-organized-rahmaniya-women-campus)