---
title: "ഓർമകൾ പങ്കു വെച്ച്; അടിയന്തരാവസ്ഥ പോരാളികളെ ആദരിച്ചു"
english_title: "Honoring Emergency fighters Emergency Medical Center"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/298845/honoring-emergency-fighters-emergency-medical-center"
published_at: "2025-06-27T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e5748b4708_emergency_fighters.jpg"
keywords: []
---

# ഓർമകൾ പങ്കു വെച്ച്; അടിയന്തരാവസ്ഥ പോരാളികളെ ആദരിച്ചു

> **Lead Summary:** **വടകര : **അടിയന്തരാവസ്ഥയിൽ , ജോർജ്ജ് ഫെർണാണ്ടസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സോഷ്യലിസ്റ്റ് യുവജന സഭ നേതാവ് എ.ടി. ശ്രീധരന്റെ നേതൃത്വത്തിൽ ചോമ്പാലിൽ പ്രതിഷേധ പ്രകടനം നടത്തിയതിനെ തുടർന്ന് അറസ്റ്റിലാവുകയും ദിവസങ്ങളോളം കസ്റ്റഡിയിൽവെക്കുകയും പോലീസ്സിന്റെ ഭീകരമർദ്ധനത്തിന് വിധേയരാവുകയും ചെയ്ത സോഷ്യലിസ്റ്റുകളെ എമർജൻസി വിക്റ്റിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.

## Article Content

**വടകര : **അടിയന്തരാവസ്ഥയിൽ , ജോർജ്ജ് ഫെർണാണ്ടസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സോഷ്യലിസ്റ്റ് യുവജന സഭ നേതാവ് എ.ടി. ശ്രീധരന്റെ നേതൃത്വത്തിൽ ചോമ്പാലിൽ പ്രതിഷേധ പ്രകടനം നടത്തിയതിനെ തുടർന്ന് അറസ്റ്റിലാവുകയും ദിവസങ്ങളോളം കസ്റ്റഡിയിൽവെക്കുകയും പോലീസ്സിന്റെ ഭീകരമർദ്ധനത്തിന് വിധേയരാവുകയും ചെയ്ത സോഷ്യലിസ്റ്റുകളെ എമർജൻസി വിക്റ്റിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.

വടകര വീരേന്ദ്ര കുമാർ ഹാളിൽ ചേർന്ന ചടങ്ങ് ആർ ജെ ഡി ജില്ലാ പ്രസിഡണ്ട് എകെ ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. അടിയന്തരാവസ്ഥ പോരാളിയും സംഘടനാ സെക്രട്ടറിയുമായ എ.ടി.ശ്രീധരൻ സ്വാഗതം പറഞ്ഞു. വടകര മണ്ഡലം പ്രസിഡണ്ട് കെ.കെ. കൃഷണൻ അദ്ധ്യക്ഷം വഹിച്ചു.

അടിയന്തരാവസ്ഥാ പോരാളി അബ്രഹാം മാനുവൽ പീഡിതരെ ആദരിച്ചു എ.ടി. ശ്രീധരൻ,കെ.കെ.കൃഷ്ണൻ, എം.കുഞ്ഞിരാമൻ എന്നിവർ പോലീസ് മർദ്ദനത്തിന്റെ ഓർമകൾ പങ്ക് വെച്ചു. സി കുമാരൻ,അഡ്വ.സി. വിനോദ്, അഡ്വ..ബൈജു രാഘവൻ, പി.കെ.കുഞ്ഞിക്കണ്ണൻ, പി.പി.രാജൻ, എടയത്ത് ശ്രീധരൻ, പി.പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. പീഡനത്തിന് വിധേയരായ കുന്നോത്ത് ബാബു കെ.കെ. കുമാരൻ ,കെ.ഇ. രഘുനാഥ്, ഇ.ശ്രീധരൻ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/298845/honoring-emergency-fighters-emergency-medical-center)