---
title: "വരയാണ് ലഹരി; ഓർക്കാട്ടേരി നോർത്ത് യു.പി സ്കൂളിൽ സമൂഹ തെരുവ് ചിത്രരചന സംഗമം നടത്തി"
english_title: "Community street painting meet Orkatteri North UP School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/298921/community-street-painting-meet-orkatteri-north-up-school"
published_at: "2025-06-27T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e9b058134d_drawing.jpg"
keywords: []
---

# വരയാണ് ലഹരി; ഓർക്കാട്ടേരി നോർത്ത് യു.പി സ്കൂളിൽ സമൂഹ തെരുവ് ചിത്രരചന സംഗമം നടത്തി

> **Lead Summary:** **ഓർക്കാട്ടേരി: **ഓർക്കാട്ടേരി നോർത്ത് യു.പി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ സമൂഹ തെരുവ് ചിത്രരചന സംഗമം നടത്തി.

## Article Content

**ഓർക്കാട്ടേരി: **ഓർക്കാട്ടേരി നോർത്ത് യു.പി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ സമൂഹ തെരുവ് ചിത്രരചന സംഗമം നടത്തി.

പരിപാടി ഏറാമല ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പറമ്പത്ത് പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് പ്രജിത്ത് സ്നേഹ ശ്രീ അധ്യക്ഷം വഹിച്ച ചടങ്ങിൽ പ്രമുഖ ചിത്രകാരൻ ഷാജി ഏറാമല കുട്ടികളോടപ്പം ചിത്രം വരച്ച് ആരംഭിച്ചു.

കൈയൊപ്പ് ചാർത്തിയും ചിത്രം വരച്ചും മുഴുവൻ കുട്ടികളും പൊതുജനങ്ങളും പങ്കാളികളായി. പ്രധാന അധ്യാപിക ആർ.ബിന്ദു സ്വാഗതം പറഞ്ഞ ചടങ്ങിൽ ദാമോദരൻ മാസ്റ്റർ പ്രതിജ്ഞവാചകം ചൊല്ലി കൊടുത്തു. സുധീഷ് മാസ്റ്റർ നന്ദി പ്രഭാഷണം നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/298921/community-street-painting-meet-orkatteri-north-up-school)