---
title: "കാട്ടുപന്നി ശല്യം രുക്ഷം; നടപടി ആവശ്യപ്പെട്ട് എസ് ഡിപിഐ നിവേദനം നൽകി "
english_title: "Wild boar nuisance SDPI submits petition demanding action"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/298994/wild-boar-nuisance-sdpi-submits-petition-demanding-action"
published_at: "2025-06-28T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685f752a63a7b_pettituon.jpg"
keywords: []
---

# കാട്ടുപന്നി ശല്യം രുക്ഷം; നടപടി ആവശ്യപ്പെട്ട് എസ് ഡിപിഐ നിവേദനം നൽകി 

> **Lead Summary:** **അഴിയൂർ: **അഴിയൂരിൽ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രുക്ഷം. കോറോത്ത് റോഡ്, പനാട, ഞെളാട്ട്, കുഞ്ഞിമാണിക്കോത്ത് അടക്കമുള്ള പ്രദേശങ്ങളിലാണ് കാട്ടുപന്നികളുടെ ശല്യം കാരണം ജനങ്ങൾ പൊറുതി മുട്ടിയിരിക്കുന്നത്. വിദ്യാർഥികൾ ഉൾപെടെയുള്ള കാൽനട യാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും വലിയ പ്രയാസമാണ് നേരിടുന്നത്.

## Article Content

**അഴിയൂർ: **അഴിയൂരിൽ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രുക്ഷം. കോറോത്ത് റോഡ്, പനാട, ഞെളാട്ട്, കുഞ്ഞിമാണിക്കോത്ത് അടക്കമുള്ള പ്രദേശങ്ങളിലാണ് കാട്ടുപന്നികളുടെ ശല്യം കാരണം ജനങ്ങൾ പൊറുതി മുട്ടിയിരിക്കുന്നത്. വിദ്യാർഥികൾ ഉൾപെടെയുള്ള കാൽനട യാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും വലിയ പ്രയാസമാണ് നേരിടുന്നത്.

ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് എസ്ഡിപിഐയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മറിനും ഏഴാം വാർഡ് മെമ്പർ അബ്ദുൽ റഹീമിനും നിവേദനം നൽകി. എത്രയും പെട്ടെന്ന് നടപടി സ്വീകരിച്ചു ജനങ്ങൾക്ക് സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നു നിവേദനത്തിൽ ആവശ്യപ്പെട്ടു.

എസ്സിപിഐ കോറോത്ത് റോഡ് ബ്രാഞ്ച് പ്രസിഡന്റ് അബ്ദുൽ കാദർ, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ ശിഹാബ് തങ്ങൾ, അഫ്താബ് എന്നിവരടങ്ങിയ സംഘമാണ് നിവേദനം നൽകിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/298994/wild-boar-nuisance-sdpi-submits-petition-demanding-action)