---
title: "അരുത് ലഹരി; റൂറൽ ജില്ലാ പൊലീസ് പ്രചരണ ജാഥയ്ക്ക് ഓർക്കാട്ടേരിയിൽ സ്വീകരണം "
english_title: "Rural District Police campaign march warm welcome in Orkatteri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/299019/rural-district-police-campaign-march-warm-welcome-in-orkatteri"
published_at: "2025-06-28T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685f87bc1847c_rally.jpg"
keywords: []
---

# അരുത് ലഹരി; റൂറൽ ജില്ലാ പൊലീസ് പ്രചരണ ജാഥയ്ക്ക് ഓർക്കാട്ടേരിയിൽ സ്വീകരണം 

> **Lead Summary:** വടകര: ലഹരിക്കെതിരെ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് ഡിപ്പാർട്ട് നടത്തിയ പ്രചരണ സൈക്കിൾ റാലിക്ക് എടച്ചേരി പോലീസ് സ്‌റ്റേഷൻ്റെ നേതൃത്വത്തിൽ ജനകീയമായി ഓർക്കാട്ടേരിയിൽ സ്വീകരണം നൽകി. സ്വീകരണ പരിപാടിയിൽ പഞ്ചായത്തിലെ വിവിധ സ്കൂൾ വിദ്യാർത്ഥികൾ,വ്യാപാരിപ്രതിനിധികൾ,വിവിധ സംഘടനാ ഭാരവാഹികൾ പങ്കെടുത്തു.

## Article Content

വടകര: ലഹരിക്കെതിരെ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് ഡിപ്പാർട്ട് നടത്തിയ പ്രചരണ സൈക്കിൾ റാലിക്ക് എടച്ചേരി പോലീസ് സ്‌റ്റേഷൻ്റെ നേതൃത്വത്തിൽ ജനകീയമായി ഓർക്കാട്ടേരിയിൽ സ്വീകരണം നൽകി. സ്വീകരണ പരിപാടിയിൽ പഞ്ചായത്തിലെ വിവിധ സ്കൂൾ വിദ്യാർത്ഥികൾ,വ്യാപാരിപ്രതിനിധികൾ,വിവിധ സംഘടനാ ഭാരവാഹികൾ പങ്കെടുത്തു.

തുടർന്ന് ഓർക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച് എസ് എൻ.എസ്.എസ് വിദ്യാർത്ഥികൾ നടത്തിയ ലഹരിവിരുദ്ധ സ്വീകരണ പരിപാടി ഏറാമല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷുഹൈബ് കുന്നത്ത് ഉദ്ഘാടനം ചെയ്‌തു.

എടച്ചേരി പോലീസ് സബ് ഇൻസ്പെക്ടർ ഷിജു ടി.കെ അധ്യക്ഷത വഹിച്ചു.ഏറാമല പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാറ്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ജസില വി.കെ,പ്രഭാകരൻ ടി. എൻ.കെ, ഷാം പുരുഷോത്തമൻ, ബാബു പി.ടികെ, സുധീർ ടി,എടച്ചേരി സ്റ്റേഷൻ എ.എസ്.ഐ മാരായ ബിനീഷ്, ശശി, രാജേഷ്, എസ്.പി.ഒ അനീഷ് ,സി.പി.എ മാരായ രമ്യ, ശാരിക തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/299019/rural-district-police-campaign-march-warm-welcome-in-orkatteri)