---
title: "ലഹരി വിരുദ്ധ ദിനാചരണം; വിമുക്തി കേഡറ്റുകൾക്ക് ബാഡ്ജ് നൽകി"
english_title: "Anti Drug Day Vimukthi cadets awarded badges"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/299038/anti-drug-day-vimukthi-cadets-awarded-badges"
published_at: "2025-06-28T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685f925476225_cadet.jpg"
keywords: []
---

# ലഹരി വിരുദ്ധ ദിനാചരണം; വിമുക്തി കേഡറ്റുകൾക്ക് ബാഡ്ജ് നൽകി

> **Lead Summary:** **ആയഞ്ചേരി: **ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂൾ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ക്ലാസ് തല ചിത്രരചന മത്സരം, കൊളാഷ് പ്രദർശനം, ബോധവൽക്കരണ ചിത്രീകരണം, സ്കൗട്ട് ആൻറ് ഗൈഡ് ജെ ആർ സി ലിറ്റിൽ കറ്റ്സ് വിമുക്തി ക്ലബ് അംഗങ്ങൾക്ക് പ്രത്യേക ബോധവൽക്കരണം നടത്തി.

## Article Content

**ആയഞ്ചേരി: **ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂൾ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ക്ലാസ് തല ചിത്രരചന മത്സരം, കൊളാഷ് പ്രദർശനം, ബോധവൽക്കരണ ചിത്രീകരണം, സ്കൗട്ട് ആൻറ് ഗൈഡ് ജെ ആർ സി ലിറ്റിൽ കറ്റ്സ് വിമുക്തി ക്ലബ് അംഗങ്ങൾക്ക് പ്രത്യേക ബോധവൽക്കരണം നടത്തി.

ടൂ മില്യൺ പ്ലഡ്ജ്ന്റെ ഭാഗമായ ക്ലാസ് തല പ്രതിജ്ഞയും നടത്തി. പരിപാടി എക്സൈസ് ഇൻസ്പെക്ടർ അനുശ്രീ ഉദ്ഘാടനം. ചെയ്തു. പി.ടി.എ പ്രസിഡണ്ട് മുനീർ രാമത്ത് അധ്യക്ഷനായി.

പുതിയ വിമുക്തി കേഡറ്റുകൾക്ക് ജ്യോതിലക്ഷ്മി ടീച്ചർ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. 2024 - 2025 വർഷത്തിലെ പ്രവർത്തന മികവിനുള്ള ബാഡ്ജ് 11 കുട്ടികൾക്ക് എക്സൈസ് ഇൻസ്പെക്ടർ നൽകി. പോസിറ്റീവ് പാരന്റിങ് പരിശീലന ഉദ്ഘാടനം ചടങ്ങിൽ നിർവഹിച്ചു. പി.കെ അസീസ് സ്വാഗതം പറഞ്ഞു.

പി.ടി.എ ഭാരവാഹികളായ കെ.സി മൊയ്തു, വിജീഷ്, പ്രജില, ആയിഷ, സൻഷിത, അധ്യാപകരായ ഇല്യാസ് കെ, നസീർ എ.ടി.കെ,റജീഷ് പി.പി. സലീന എം.എം. അമീറ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/299038/anti-drug-day-vimukthi-cadets-awarded-badges)