---
title: "ലഹരിയെ തുടച്ചുനീക്കാം; ലഹരി വിരുദ്ധ ഫ്ലാഷ് മോബുമായി ജി എച്ച് എസ് എസ് ചോറോട്"
english_title: " GHSS Chorode anti drug flash mob"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/299081/ghss-chorode-anti-drug-flash-mob"
published_at: "2025-06-28T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685fb69f19411_FLASH_MOB.jpg"
keywords: []
---

# ലഹരിയെ തുടച്ചുനീക്കാം; ലഹരി വിരുദ്ധ ഫ്ലാഷ് മോബുമായി ജി എച്ച് എസ് എസ് ചോറോട്

> **Lead Summary:** **കുരിക്കിലാട് : ** അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ചോറോട് ഗവ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികൾ കുരിക്കിലാട് യു പി സ്കൂൾ, കാർത്തികപ്പള്ളി നമ്പർ വൺ യു പി സ്കൂൾ, വൈക്കിലിശ്ശേരി യു പി സ്കൂൾ എന്നിവിടങ്ങളിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

## Article Content

**കുരിക്കിലാട് : ** അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ചോറോട് ഗവ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികൾ കുരിക്കിലാട് യു പി സ്കൂൾ, കാർത്തികപ്പള്ളി നമ്പർ വൺ യു പി സ്കൂൾ, വൈക്കിലിശ്ശേരി യു പി സ്കൂൾ എന്നിവിടങ്ങളിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

സ്കൂളിൽ വെച്ച് പി ടി എ പ്രസിഡന്റ്‌ വി എം മോഹനന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്യാമള പൂവേരി ഫ്ലാഗ് ഓഫ്‌ ചെയ്യ്തു. ഹെഡ്മിസ്ട്രെസ് സുധ, ശ്രീലത, സിജി, ജിതേഷ്, കെ. പി. വിനോദൻ, നിവേദ തുടങ്ങിയവർ നേതൃത്വം നൽകി.

കാലത്ത് സ്കൂളിൽ നടന്ന സ്പെഷ്യൽ അസ്സബ്ലിയിൽ ടു മില്യൺ പ്ലഡ്ജും ലഹരി വിരുദ്ധ അവബോധ ക്ലാസും നടത്തി. തുടർന്നു സുംബ ഡാൻസും ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനവും സിഗനേച്ചർ ക്യാമ്പയിനും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/299081/ghss-chorode-anti-drug-flash-mob)