---
title: "മാതൃകയായി; തിരുവള്ളൂര്‍ പഞ്ചായത്തിൽ മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു"
english_title: "Menstrual cups distributed Thiruvallur Panchayath"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/299157/menstrual-cups-distributed-thiruvallur-panchayath-new"
published_at: "2025-06-28T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68600a73bbaa0_menstrul_cup.jpg"
keywords: []
---

# മാതൃകയായി; തിരുവള്ളൂര്‍ പഞ്ചായത്തിൽ മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു

> **Lead Summary:** **തിരുവള്ളൂര്‍: **തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് 2024 വാര്‍ഷിക പദ്ധതിയില്‍ മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി സി ഹാജറ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

## Article Content

**തിരുവള്ളൂര്‍: **തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് 2024 വാര്‍ഷിക പദ്ധതിയില്‍ മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി സി ഹാജറ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

വൈസ് പ്രസിഡന്റ് ഡി പ്രജീഷ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ വി ഷഹനാസ്, പഞ്ചായത്ത് അംഗങ്ങളായ സബിത മണക്കുനി, ഹംസ വായേരി, ഹെല്‍ത്ത് സെന്ററിലെ എച്ച് എസ് മുജീബ്, ജിനി കെ ജോസഫ് എന്നിവര്‍ സംസാരിച്ചു.

1200ഓളം ഗുണഭോക്താക്കളാണ് മെന്‍സ്ട്രല്‍ കപ്പ് വിതരണ പദ്ധതിയുടെ ഭാഗമാകുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/299157/menstrual-cups-distributed-thiruvallur-panchayath-new)