---
title: " 'ചാമ്പക്ക'; ലഹരിവിരുദ്ധ ബോധവത്കരണ നാടകവുമായി ഭിന്നശേഷി വിദ്യാര്‍ഥികള്‍ "
english_title: "Students disabilities present anti drug awareness play"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/299160/students-disabilities-present-anti-drug-awareness-play-new-"
published_at: "2025-06-28T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68600e9f10a04_students.jpg"
keywords: []
---

#  'ചാമ്പക്ക'; ലഹരിവിരുദ്ധ ബോധവത്കരണ നാടകവുമായി ഭിന്നശേഷി വിദ്യാര്‍ഥികള്‍ 

> **Lead Summary:** **വടകര:(vatakara.truevisionnews.com**)ലഹരി ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അവരെ ശ്രദ്ധിക്കാതെ പോകുന്ന രക്ഷിതാക്കള്‍ക്കും പുതിയ ചിന്തകള്‍ പകരുന്ന തെരുവുനാടകവുമായി ഭിന്നശേഷി വിദ്യാര്‍ഥികള്‍. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് തൊഴിലധിഷ്ഠിത പുനരധിവാസം ഒരുക്കുന്ന വടകര 'തണല്‍' സെന്ററിലെ വിദ്യാര്‍ഥികളാണ് 'ചാമ്പക്ക' എന്ന ലഹരിവിരുദ്ധ ബോധവത്കരണ തെരുവു നാടകവുമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തിയത്.

## Article Content

**വടകര:(vatakara.truevisionnews.com**)ലഹരി ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അവരെ ശ്രദ്ധിക്കാതെ പോകുന്ന രക്ഷിതാക്കള്‍ക്കും പുതിയ ചിന്തകള്‍ പകരുന്ന തെരുവുനാടകവുമായി ഭിന്നശേഷി വിദ്യാര്‍ഥികള്‍. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് തൊഴിലധിഷ്ഠിത പുനരധിവാസം ഒരുക്കുന്ന വടകര 'തണല്‍' സെന്ററിലെ വിദ്യാര്‍ഥികളാണ് 'ചാമ്പക്ക' എന്ന ലഹരിവിരുദ്ധ ബോധവത്കരണ തെരുവു നാടകവുമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തിയത്.

ദീപു ത്രിക്കോട്ടൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ച നാടകത്തിന്റെ ആദ്യ അവതരണം കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു.

ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അഞ്ജു മോഹന്‍, ജില്ലാ വനിതാ-ശിശു വികസന ഓഫീസര്‍ എസ് സബീന ബീഗം, തണല്‍ ജനറൽ സെക്രട്ടറി ടി ഐ നാസര്‍, സുബൈര്‍ മണലോടി, ബൈജു ആയടത്തില്‍, നൗഫല്‍ മാണ്ടോടി, മുഹ്‌സിന സലാം തുടങ്ങിയവര്‍ സംബന്ധിച്ചു.

മുഹമ്മദ് റമീദ്, മുഹമ്മദ് റിഷ്ഹാസ്, സൂര്യ സുരേഷ്, കൃഷ്‌ണേന്ദു, ആര്‍ രാജശ്രീ, രാഹുല്‍ രാജ്, എസ് സനോര, അശ്വതി, അമൃത, എം കെ സ്‌നേഹ, പി പി ദേവ തുടങ്ങിയവരാണ് നാടകത്തില്‍ വേഷമിടുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/299160/students-disabilities-present-anti-drug-awareness-play-new-)