---
title: "സബ്ബ് രജിസ്ടാർ ഓഫീസ് റോഡ് നിർമ്മാണത്തിന് ഫണ്ട് അനുവദിക്കും -കെ കെ രമ എം എൽ എ "
english_title: "Funds allocated construction Sub Registrar Office road KKRama MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/299231/funds-allocated-construction-sub-registrar-office-road-kkrama-mla"
published_at: "2025-06-29T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6860c710ce614_mla.jpg"
keywords: []
---

# സബ്ബ് രജിസ്ടാർ ഓഫീസ് റോഡ് നിർമ്മാണത്തിന് ഫണ്ട് അനുവദിക്കും -കെ കെ രമ എം എൽ എ 

> **Lead Summary:** **അഴിയൂർ: **ബൈപ്പാസ് സർവ്വിസ് റോഡിൽ നിന്നും രജീസ്ട്രാർ ഓഫീസിലേക്കുള്ള റോഡ് നിർമാണത്തിനാവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് കെ കെ രമ എം എൽ എ പറഞ്ഞു.

## Article Content

**അഴിയൂർ: **ബൈപ്പാസ് സർവ്വിസ് റോഡിൽ നിന്നും രജീസ്ട്രാർ ഓഫീസിലേക്കുള്ള റോഡ് നിർമാണത്തിനാവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് കെ കെ രമ എം എൽ എ പറഞ്ഞു.

പ്രാദേശിക വികസന നിധിയിൽ ഉൾപ്പെടുത്തിയാണ് പ്രവൃർത്തി നടത്തുന്നത്. അഴിയൂർ സബ്ബ് രജിസ്ട്രാർ ഓഫീസ് ജനകീയ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു. കാൽനട യാത്രയ്ക്ക് പോലും പ്രയാസം നേരിടുന്നതായി സമിതി അംഗങ്ങളും , വിവിധ ആവശ്യങ്ങൾക്കായി എത്തിച്ചേരുന്നവരും പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് എം എൽ എ യുടെ ഇടപെടൽ.

ഒഴിഞ്ഞ് കിടക്കുന്ന തസ്തികയിലേക്ക് ആളെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു ചെയർമാൻ.കെ.കെ രമ എം എൽ എ അധ്യക്ഷത വഹിച്ചു രജിസ്ട്രാർ ടി കെ രമേശ്,. പി ശ്രീധരൻ, പി പി ഇസ്മായിൽ, കെ രവിന്ദ്രൻ, പ്രദീപ് ചോമ്പാല , ടി ടി പത്മനാഭൻ , കെ എ സുരേന്ദ്രൻ, മുബാസ് കല്ലേരി, കല്ലോറത്ത് സുകുമാരൻ, കെ പി ഗോപകുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/299231/funds-allocated-construction-sub-registrar-office-road-kkrama-mla)