---
title: "ശക്തമായ കടൽക്ഷോഭം; കുരിയാടിയില്‍ റോഡ് കടലെടുത്തു, കുടിവെള്ള പൈപ്പ് ഒലിച്ചുപോയി"
english_title: "sea surge Road distroyed away Kuriyadi drinking water pipe washed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/299238/sea-surge-road-distroyed-away-kuriyadi-drinking-water-pipe-washed-away-new"
published_at: "2025-06-29T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6860cb4b1c36d_kuiyadi.jpg"
keywords: []
---

# ശക്തമായ കടൽക്ഷോഭം; കുരിയാടിയില്‍ റോഡ് കടലെടുത്തു, കുടിവെള്ള പൈപ്പ് ഒലിച്ചുപോയി

> **Lead Summary:** **വടകര: **ശക്തമായ കടൽക്ഷോഭത്തിൽ വടകര നഗരസഭയിലെ ഒന്നാംവാർഡിൽ ഫിഷ് ലാന്റിങ്ങിനു തെക്കുവശത്ത് കുരിയാടിയില്‍ റോഡ് കടലെടുത്തു. കുരിയാടി ആവിക്കൽ ബീച്ച് റോഡിൻ്റെ ഒരുഭാഗമാണ് പൂർണമായും കടലെടുത്തത്.

## Article Content

**വടകര: **ശക്തമായ കടൽക്ഷോഭത്തിൽ വടകര നഗരസഭയിലെ ഒന്നാംവാർഡിൽ ഫിഷ് ലാന്റിങ്ങിനു തെക്കുവശത്ത് കുരിയാടിയില്‍ റോഡ് കടലെടുത്തു. കുരിയാടി ആവിക്കൽ ബീച്ച് റോഡിൻ്റെ ഒരുഭാഗമാണ് പൂർണമായും കടലെടുത്തത്.

റോഡിനടിയിലൂടെയുണ്ടായിരുന്ന വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് അഞ്ചുമീറ്ററോളം കടലിൽ ഒലിച്ചുപോയി. ഇതോടെ വാർഡിലെ ഇരുന്നൂറോളം വീടുകളിൽ നാലുദിവസമായി കുടിവെള്ള വിതരണം പൂർണമായും നിലച്ചിരിക്കുകയാണ്.

എത്രയും പെട്ടെന്ന് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്ന് വാർഡ് കൗൺസിലർ ടി.പി.സുരക്ഷിത വാട്ടർ അതോറിറ്റി അധികാരികളോട് അഭ്യർഥിച്ചു. ഇതോടൊപ്പം റോഡ് സഞ്ചാര യോഗ്യമാക്കാനും നടപടി വേണം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/299238/sea-surge-road-distroyed-away-kuriyadi-drinking-water-pipe-washed-away-new)