---
title: "പെരുവച്ചേരി നടയിൽ തെരുവ് വിളക്ക് നശിപ്പിച്ചവരെ ഉടൻ പിടികൂടണം -സർവ്വകക്ഷി യോഗം "
english_title: "destroyed street lamp Peruvacheri nada should be arrested immediately All party meeting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/299252/destroyed-street-lamp-peruvacheri-nada-should-be-arrested-immediately-all-party-meeting-new-update"
published_at: "2025-06-29T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6860d68d55499__nada.jpg"
keywords: []
---

# പെരുവച്ചേരി നടയിൽ തെരുവ് വിളക്ക് നശിപ്പിച്ചവരെ ഉടൻ പിടികൂടണം -സർവ്വകക്ഷി യോഗം 

> **Lead Summary:** **കടമേരി: **പെരുവച്ചേരി നടയിൽ മുസ്ലിം ലീഗ് സ്ഥാപിച്ച തെരുവ് വിളക്ക് നശിപ്പിച്ച വരെ ഉടൻ പിടികൂടണമെന്ന് ആറാം വാർഡിൽ ചേർന്ന സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. സംഭവ സ്ഥലം മെമ്പറുടെ നേതൃതത്തിൽ സന്ദർശിച്ചു.

## Article Content

**കടമേരി: **പെരുവച്ചേരി നടയിൽ മുസ്ലിം ലീഗ് സ്ഥാപിച്ച തെരുവ് വിളക്ക് നശിപ്പിച്ച വരെ ഉടൻ പിടികൂടണമെന്ന് ആറാം വാർഡിൽ ചേർന്ന സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. സംഭവ സ്ഥലം മെമ്പറുടെ നേതൃതത്തിൽ സന്ദർശിച്ചു.

പെരുവച്ചേരി നടയിൽ സമാനമായ സംഭവങ്ങൾ ഇതിന് മുമ്പും നടന്നിട്ടുണ്ടെന്നും ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസും ജാഗ്രത സമിതിയും നാട്ടുകാരും മുൻകൈയെടുക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു.

വാർഡ് മെമ്പർ ഷൈബ മല്ലി വീട്ടിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് ജാഗ്രതാ സമിതികൺവീനർ വി കെ ഹമീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. യോഗത്തിൽ ഹാരിസ് മുറിച്ചാണ്ടി. കെ.വി. ജയരാജൻ . ആയഞ്ചേരി നാരായണൻ. ഗുരു ശ്രി മോഹനൻ, മുറിച്ചാണ്ടി മഹമുദ്, കെ.എം ദിനേശൻ, പികെ രാജേഷ്, സദാനന്ദൻ കെ.പി, ടി.വി ഷർമിദ് എന്നിവർ സംസ്സാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/299252/destroyed-street-lamp-peruvacheri-nada-should-be-arrested-immediately-all-party-meeting-new-update)