---
title: "വെള്ളവും വെളിച്ചവുമില്ല; തണ്ണീര്‍ പന്തലില്‍ മത്സ്യമാർക്കറ്റ് അടച്ച് പൂട്ടി, മത്സ്യവിൽപന റോഡില്‍"
english_title: "Thanneerpanthal fish market closed fish sold on the road"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/299259/thanneerpanthal-fish-market-closed-fish-sold-on-the-road"
published_at: "2025-06-29T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6860ddc49b2d5_fish_market.jpg"
keywords: []
---

# വെള്ളവും വെളിച്ചവുമില്ല; തണ്ണീര്‍ പന്തലില്‍ മത്സ്യമാർക്കറ്റ് അടച്ച് പൂട്ടി, മത്സ്യവിൽപന റോഡില്‍

> **Lead Summary:** **തണ്ണീർപന്തൽ: **തണ്ണീര്‍ പന്തലിൽ മത്സ്യമാർക്കറ്റ് അടച്ച് പൂട്ടിയതോടെ മത്സ്യവിൽപന റോഡിലായി. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് തണ്ണീർ പന്തലിൽ തുറന്ന മത്സ്യമാർക്കറ്റാണ് അടച്ചുപൂട്ടിയത്. വെള്ളവും വെളിച്ചവുമില്ലാതായതോടെ മത്സ്യ തൊഴിലാളികൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ് .

## Article Content

**തണ്ണീർപന്തൽ: **തണ്ണീര്‍ പന്തലിൽ മത്സ്യമാർക്കറ്റ് അടച്ച് പൂട്ടിയതോടെ മത്സ്യവിൽപന റോഡിലായി. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് തണ്ണീർ പന്തലിൽ തുറന്ന മത്സ്യമാർക്കറ്റാണ് അടച്ചുപൂട്ടിയത്. വെള്ളവും വെളിച്ചവുമില്ലാതായതോടെ മത്സ്യ തൊഴിലാളികൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ് .

അതിനാലാണ് മത്സ്യവില്പന നടത്തുന്ന തൊഴിലാളികൾ റോഡിലിറങ്ങേണ്ടി വന്നിരിക്കുന്നത്. റോഡിലെ വിൽപന മത്സ്യ തൊഴിലാളികൾക്കും ആവശ്യക്കാർക്കും ഏറെ പ്രയാസം ഉണ്ടാക്കുന്നുണ്ട്. മത്സ്യമാർക്കറ്റ് അടിയന്തരമായി തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡിസിസി മെമ്പർ ടി.കെ.അശോകൻ ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/299259/thanneerpanthal-fish-market-closed-fish-sold-on-the-road)