---
title: "വടകരയില്‍ ട്രെയിനില്‍ നിന്ന് പതിനാറ് കുപ്പി വിദേശമദ്യം പിടികൂടി"
english_title: "Sixteen bottles foreign liquor seized train Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/299614/sixteen-bottles-foreign-liquor-seized-train-vadakara-new "
published_at: "2025-06-30T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68628f269b098_liquor.jpg"
keywords: []
---

# വടകരയില്‍ ട്രെയിനില്‍ നിന്ന് പതിനാറ് കുപ്പി വിദേശമദ്യം പിടികൂടി

> **Lead Summary:** **വടകര: ** വടകരയിലെത്തിയ കണ്ണൂർ -ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ ആർപിഎഫും എക്സൈസും നടത്തിയ സംയുക്ത പരിശോധനയിൽ പതിനാറ് കുപ്പി വിദേശമദ്യം പിടികൂടി.

## Article Content

**വടകര: ** വടകരയിലെത്തിയ കണ്ണൂർ -ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ ആർപിഎഫും എക്സൈസും നടത്തിയ സംയുക്ത പരിശോധനയിൽ പതിനാറ് കുപ്പി വിദേശമദ്യം പിടികൂടി.

മുന്നിലെ ജനറൽ കംപാർട്ട്മെന്റിൽ നിന്നാണ് ഉപേക്ഷിച്ച നിലയിൽ മദ്യം കണ്ടെടുത്തത്. ആർപിഎഫ് സബ് ഇൻസ്പെക്ടർ പി.പി.ബിനീഷിന്റെ നേതൃത്വത്തിലാണ് എക്സൈസുമായി ചേർന്ന് സംയുക്ത പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/299614/sixteen-bottles-foreign-liquor-seized-train-vadakara-new )