---
title: "പ്രതിഭകളെ ആദരിക്കും; പഠനത്തിൽ മികവ് തെളിയിച്ചവർക്ക് ജൂലായ് അഞ്ചിന് അനുമോദനം"
english_title: "demonstrated excellence studies felicitated July 5th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/299857/demonstrated-excellence-studies-felicitated-july-5th"
published_at: "2025-07-01T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6863c8e48677d_honor.jpg"
keywords: []
---

# പ്രതിഭകളെ ആദരിക്കും; പഠനത്തിൽ മികവ് തെളിയിച്ചവർക്ക് ജൂലായ് അഞ്ചിന് അനുമോദനം

> **Lead Summary:** **ആയഞ്ചേരി: ** കഴിഞ്ഞ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡ് ഗ്രാമസഭയിൽ വെച്ച് അനുമോദിക്കാൻ വാർഡ് വികസന സമിതി തീരുമാനിച്ചു.

## Article Content

**ആയഞ്ചേരി: ** കഴിഞ്ഞ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡ് ഗ്രാമസഭയിൽ വെച്ച് അനുമോദിക്കാൻ വാർഡ് വികസന സമിതി തീരുമാനിച്ചു.

വിവിധ വിദ്യാലയങ്ങളിൽ നിന്ന് എൽ എസ്സ് എസ്സ് മുതൽ പ്ലസ് ടു വരെയുള്ള പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വാർഡിലെ 15 വിദ്യാർത്ഥികളെയാണ് ജൂലായ് അഞ്ചിന് കടമേരി എൽ പി സ്കൂളിൽ ചേരുന്ന ഗ്രാമസഭ അനുമോദിക്കുന്നത്. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ വിജയികൾക്കുള്ള മൊമൻ്റൊ വിതരണം ചെയ്യും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/299857/demonstrated-excellence-studies-felicitated-july-5th)