---
title: "ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാട് രാഷ്ട്രീയ കേരളത്തിന് കനത്ത നഷ്ടം  : എന്‍. വേണു "
english_title: "RMp leader n venu press release "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30153/rmp-leader-n-venu-press-release"
published_at: "2022-03-06T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6224cac7ee56f_shihab thangal .jpg"
keywords: []
---

# ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാട് രാഷ്ട്രീയ കേരളത്തിന് കനത്ത നഷ്ടം  : എന്‍. വേണു 

> **Lead Summary:** **വടകര: ** ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പരമോന്നത നേതാവ് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാട് രാഷ്ട്രീയ കേരളത്തിന് കനത്ത നഷ്ടമാണെന്ന് ആര്‍.എം.പി.ഐസംസ്ഥാന സെക്രട്ടറി എന്‍. വേണു .

## Article Content

**വടകര: ** ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പരമോന്നത നേതാവ് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാട് രാഷ്ട്രീയ കേരളത്തിന് കനത്ത നഷ്ടമാണെന്ന് ആര്‍.എം.പി.ഐസംസ്ഥാന സെക്രട്ടറി എന്‍. വേണു .

മുസ്ലിം മതന്യൂനപക്ഷത്തിന്റെ സാമൂഹിക ഉന്നമനത്തിന് വലിയ സംഭാവന നല്‍കാനും എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും കേരളത്തിന്റെ മതസാഹോദര്യം നിലനിര്‍ത്താനും വലിയ ഇടപെടല്‍നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

കേരളത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവര്‍ത്തന കേന്ദ്രമായ സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത് അദ്ദേഹത്തിന്റെ ഇടപെടലിന്റെ കൂടി ഭാഗമാണ്.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പരമോന്നത നേതാവ് മാത്രമല്ല മുസ്ലിം മത വിശ്വാസി കളുടെ ആത്മീയ നേതാവിനെ കൂടിയാണ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടമായതെന്നും എന്‍. വേണു അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30153/rmp-leader-n-venu-press-release)