---
title: "പ്ലാസ്റ്റിക് ശേഖരണ കേന്ദ്രത്തില്‍ തീപ്പിടുത്തമുണ്ടായാല്‍ ഹരിത കര്‍മ്മ സേന കൈകാര്യം ചെയ്യും"
english_title: "In case of fire in the plastic collection center Haritha Karma Sena will handle"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30162/in-case-of-fire-in-the-plastic-collection-center-haritha-karma-sena-will-handle"
published_at: "2022-03-06T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6224d15926ef1_kp bindu photo.jpg"
keywords: []
---

# പ്ലാസ്റ്റിക് ശേഖരണ കേന്ദ്രത്തില്‍ തീപ്പിടുത്തമുണ്ടായാല്‍ ഹരിത കര്‍മ്മ സേന കൈകാര്യം ചെയ്യും

> **Lead Summary:** വടകര: ജില്ലാ ഹരിത കേരളം മിഷന്‍, വടകര നഗരസഭ, ഹരിയാലി ഹരിത സഹായ സ്ഥാപനം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യു വകുപ്പിന്റെ സഹകരണത്തോടെ വടകര നഗരസഭയില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹരിയാലി ഹരിത കര്‍മ സേനയ്ക്ക് ഫയര്‍ ആന്റ് സേഫ്റ്റി പരിശീലനം നല്‍കി.

## Article Content

വടകര: ജില്ലാ ഹരിത കേരളം മിഷന്‍, വടകര നഗരസഭ, ഹരിയാലി ഹരിത സഹായ സ്ഥാപനം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യു വകുപ്പിന്റെ സഹകരണത്തോടെ വടകര നഗരസഭയില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹരിയാലി ഹരിത കര്‍മ സേനയ്ക്ക് ഫയര്‍ ആന്റ് സേഫ്റ്റി പരിശീലനം നല്‍കി.

ചോറോട്് കുരുക്കിലാട് പ്ലാസ്റ്റിക് ശേഖരണ കേന്ദ്രത്തില്‍ തീപിടുത്തമുണ്ടായതിന്റെ പശ്ചാതലത്തിലാണ് സര്‍ക്കാര്‍ നടപടി. പ്ലാസ്റ്റിക് ശേഖരണ കേന്ദ്രത്തിന് തീപിടുത്തത്തില്‍ നിന്നും സംരക്ഷണം, രക്ഷാപ്രവര്‍ത്തനം, സ്വയം സുരക്ഷയും പ്രഥമശുശ്രുഷയും എന്നീ വിഷയങ്ങളിലാണ് പരിശീലനം നല്‍കിയത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് ശേഖരണ കേന്ദ്രങ്ങളായ എം സി എഫുകളില്‍ അഗ്‌നിശമനസുരക്ഷഉപകരണങ്ങള്‍ സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ ഭാഗമായാണ് ഈ പരിശീലനം സംഘടിപ്പിക്കുന്നത്.

വടകര നഗരസഭയുടെ ഗ്രീന്‍ ടെക്‌നോളജി സെന്ററില്‍ വച്ച് നടന്ന പരിശീലനം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി. ബിന്ദു ഉദ്ഘാടനം ചെയ്തു. വടകര ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ ഷിജു കൂത്താളി പരിശീലനത്തിന് നേതൃത്വം നല്‍കി.

നഗരസഭ സെക്രട്ടറി ഹരീഷ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജിത എ പി, വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു പ്രേമന്‍, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജീവ്കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ വിന്‍സെന്റ് സി എ, ഹരിയാലി ഹരിത സഹായ സ്ഥാപനം കോര്‍ഡിനേറ്റര്‍ മണലിന്‍ മോഹനന്‍,ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഷംന പി, സിഡി എസ് ചെയര്‍പേഴ്‌സന്മാരായ റീന വികെ, മീറ, സിവില്‍ ഡിഫെന്‍സ് വളണ്ടിയര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30162/in-case-of-fire-in-the-plastic-collection-center-haritha-karma-sena-will-handle)