---
title: "ചോമ്പാല്‍ മിനിസ്റ്റേഡിയം നിലനിര്‍ത്തണമെന്ന് സംരക്ഷണ സമിതി"
english_title: "Conservation committee calls for retention of Chompal Mini Stadium"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30186/conservation-committee-calls-for-retention-of-chompal-mini-stadium"
published_at: "2022-03-06T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6224e5221d387_AYISHA UMMER .jpg"
keywords: []
---

# ചോമ്പാല്‍ മിനിസ്റ്റേഡിയം നിലനിര്‍ത്തണമെന്ന് സംരക്ഷണ സമിതി

> **Lead Summary:** **അഴിയൂര്‍:** ചോമ്പാല്‍ കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തിന്റെ ഒരു ഭാഗം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുമ്പോള്‍ 3 ഏക്കറിലധികം വരുന്ന സ്റ്റേഡിയത്തിന്റെ ഉപയുക്തത നഷ്ടപ്പെട്ടു പോകുന്നതിനാല്‍ അടിയന്തരമായി പഞ്ചായത്ത് സ്റ്റേഡിയം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മൈതാനം സംരക്ഷണസമിതി പ്രവര്‍ത്തകര്‍ പഞ്ചായത്തില്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചു.

## Article Content

**അഴിയൂര്‍:** ചോമ്പാല്‍ കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തിന്റെ ഒരു ഭാഗം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുമ്പോള്‍ 3 ഏക്കറിലധികം വരുന്ന സ്റ്റേഡിയത്തിന്റെ ഉപയുക്തത നഷ്ടപ്പെട്ടു പോകുന്നതിനാല്‍ അടിയന്തരമായി പഞ്ചായത്ത് സ്റ്റേഡിയം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മൈതാനം സംരക്ഷണസമിതി പ്രവര്‍ത്തകര്‍ പഞ്ചായത്തില്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചു.

നിലവില്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ കൈവശമുള്ള 3 ഏക്ര 69.3/4സെന്റ് ഭൂമിയില്‍ നിന്ന് 30 സെന്റ് സ്ഥലം ദേശീയപാത വികസനത്തിനു വേണ്ടി ഏറ്റെടുത്തിട്ടുണ്ട്. ഈ മൈതാനം ഏറ്റെടുക്കുന്നത് ബന്ധപ്പെട്ട് പഞ്ചായത്തിന് ലഭിച്ച നോട്ടീസ് പ്രകാരം പണം പഞ്ചായത്തിനു ലഭിക്കുന്നതിന് ആവശ്യമായിട്ടുള്ള രേഖകള്‍ തഹസില്‍ദാര്‍ എല്‍ എ എന്‍ എ എച്ച് വടകരക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

.മൈതാനം നിലവില്‍ പഞ്ചായത്തിന്റ പൊതുസ്ഥലം ആയതിനാല്‍ അതിനെ പൂര്‍ണ്ണമായും ഭാവിയില്‍ സംരക്ഷിക്കണമെന്ന് മൈതാനം സംരക്ഷണ സമിതി പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മെമ്മോറാണ്ടം പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മറിനും പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദിനും നല്‍കി .

വൈസ് പ്രസിഡന്റ് തോട്ടത്തില്‍ ശശിധരന്‍ ,മൈതാനം സംരക്ഷണ സമിതി പ്രവര്‍ത്തകരായിട്ടുള്ള പി കെ കോയ, എം പി ബാബു, മുബാസ് കല്ലേരി,ജനാര്‍ദ്ദനന്‍ കുന്നോത്ത് എന്നിവരാണ് പഞ്ചായത്തില്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചത്. പഞ്ചായത്തിന്റെ കൈവശത്തിലുള്ള ഭൂമി പഞ്ചായത്ത് ആസ്തിയില്‍ ഉള്ളതാണെന്നും അതിന്റെ വരുമാനം നിലവില്‍ പഞ്ചായത്ത് വാങ്ങി കൊണ്ടിരിക്കുന്നതെന്നും ദേശീയപാത അതോറിറ്റി യില്‍ നിന്നും ലഭിക്കാനുള്ള തുകക്ക് വേണ്ടി ബന്ധപ്പെട്ട അധികാരികള്‍ക്ക് പഞ്ചായത്ത് എല്ലാവിധ രേഖകളും സമര്‍പ്പിച്ചിട്ടുണ്ടെന്നും എന്നിട്ടും പണം നാളിതുവരെ ലഭിക്കാതിരുന്നതുകൊണ്ട് കഴിഞ്ഞ ദിവസം വീണ്ടും ഓര്‍മ്മ കുറിപ്പ് അയച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മറും സെക്രട്ടറി ടി ഷാഹുല്‍ ഹമീദും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30186/conservation-committee-calls-for-retention-of-chompal-mini-stadium)