---
title: "സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി"
english_title: "CPAS project Relief funds handed over to Santosh family"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/301958/cpas-project-relief-funds-handed-over-to-santosh-family-new-update"
published_at: "2025-07-11T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687115942690e_fund.jpg"
keywords: []
---

# സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

> **Lead Summary:** **ചോമ്പാല: **ചോമ്പാല പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തു വരവെ മരിച്ച സന്തോഷിൻ്റെ കുടുംബത്തിന് താങ്ങായി കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം. സി പി എ എസ് പദ്ധതിയുടെ ഭാഗമായി രണ്ട് ലക്ഷം രൂപ ധനസഹായം കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ. ഇ ബൈജു ഐ പി എസ് കൈമാറി.

## Article Content

**ചോമ്പാല: **ചോമ്പാല പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തു വരവെ മരിച്ച സന്തോഷിൻ്റെ കുടുംബത്തിന് താങ്ങായി കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം. സി പി എ എസ് പദ്ധതിയുടെ ഭാഗമായി രണ്ട് ലക്ഷം രൂപ ധനസഹായം കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ. ഇ ബൈജു ഐ പി എസ് കൈമാറി.

ചോമ്പാല പോലീസ് സ്റ്റേഷൻ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കെ പി എച്ച് സി എസ് ഡയറക്ടർ അഭിജിത്ത് ജി.പി അദ്ധ്യക്ഷനായി. ചോമ്പാല ഇൻസ്പെക്ടർ സേതുനാഥ് എസ് ആർ, കെ പി എ ജില്ലാ പ്രസിഡൻ്റ് സുനിൽ വി.പി, കെ പി ഒ എ ജില്ലാ നിർവ്വാഹക സമിതി അംഗം പ്രശാന്ത് പി എന്നിവർ അനുസ്മരണ ഭാഷണം നടത്തി.

കെ പി എ ജില്ലാ ട്രഷറർ സജിത്ത് പി.ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ പി എ ജില്ല ജോ. സെക്രട്ടറി ശരത്ത് കൃഷ്ണകുമാർ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/301958/cpas-project-relief-funds-handed-over-to-santosh-family-new-update)