മണിയൂർ : (vatakara.truevisionnews.com) കെ.എസ്.എസ്. പി. എ യുടെ സാംസ്കരി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ (സ്കോപ്പ്) സംഘടിപ്പിച്ച കവിതാലാപനവും ആസ്വാദനവും ചടങ്ങ് പെൻഷൻകാരുടെ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
പുതിയ കവിത ജനിക്കുമ്പോൾ തന്നെ തകർക്കാനും ചില കോണുകളിൽ നിന്ന് ബോധ പൂർവ്വ ശ്രമം നടക്കുന്നതായി ചടങ്ങ് ഉദ്ഘാടനം ചെയ്ത സാംസ്കാരിക വേദി ജില്ലാ വൈസ് ചെയർമാൻ കെ.പി മോഹൻ ദാസ് പറഞ്ഞു. കുറ്റ്യാടി മണ്ഡലം കമ്മിറ്റി കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി ഹാളിൽ ഏർപ്പെടുത്തിയ ചടങ്ങിൽ ചെയ ർമാൻ ഐ.പി. പത്മനാഭൻ അധ്യക്ഷതവഹിച്ചു.


കെ. പി ശ്രീധരൻ പ്രഭാഷണം നടത്തി. ജോകൺവിനർ എവി സുഗന്ധി, പി.എം പ്രേംകുമാർ,കെ. വി വിനോദൻ, കെ പ്രദ്യുമ്‌നൻഎം വിജയൻ എന്നിവർ പ്രസംഗിച്ചു
poetry recitation enjoyment of the service pensioners maniyur