---
title: "എസ് എസ് എഫ്  എസ് എസ് എല്‍ സി  വിദ്യാര്‍ത്ഥികള്‍ക്കായി എക്‌സലന്‍സി  ടെസ്റ്റ് നടത്തി"
english_title: " SSF SSLC Excellence for students The test was performed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30233/ssf-sslc-excellence-for-students-the-test-was-performed"
published_at: "2022-03-07T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62258b7e810c6_excellency teset.jpg"
keywords: []
---

# എസ് എസ് എഫ്  എസ് എസ് എല്‍ സി  വിദ്യാര്‍ത്ഥികള്‍ക്കായി എക്‌സലന്‍സി  ടെസ്റ്റ് നടത്തി

> **Lead Summary:** **വടകര : **പരീക്ഷയോട് കൂട്ടു കൂടാം എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫും വിസ്ഡം എജ്യൂക്കേഷണല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി എസ് എസ് എല്‍ സി, പ്ലസ് വണ്‍, പ്ലസ് ടൂ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവരാറുള്ള മോഡല്‍ പരീക്ഷയായ എക്‌സലന്‍സി ടെസ്റ്റ് നടത്തി.

## Article Content

**വടകര : **പരീക്ഷയോട് കൂട്ടു കൂടാം എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫും വിസ്ഡം എജ്യൂക്കേഷണല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി എസ് എസ് എല്‍ സി, പ്ലസ് വണ്‍, പ്ലസ് ടൂ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവരാറുള്ള മോഡല്‍ പരീക്ഷയായ എക്‌സലന്‍സി ടെസ്റ്റ് നടത്തി.

വടകര ഡിവിഷനില്‍ പത്ത് കേന്ദ്രങ്ങളിലായി നാനൂറോളം വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് കണക്ക്, സോഷ്യല്‍ സയന്‍സ്, ഇക്കണോമിക്‌സ്, അക്കൗണ്ടന്‍സി എന്നീ വിഷയങ്ങളില്‍ പരീക്ഷ എഴുതി.

ഡിവിഷന്‍ തല ഉദ്ഘാടനം വടകര എം യു എം വി എച്ച് എസ് എസില്‍ എസ് എസ് എഫ് വടകര ഡിവിഷന്‍ ജനറല്‍ സെക്രട്ടറി നൗഫല്‍ മുടപ്പിലാവിലിന്റെ അധ്യക്ഷതയില്‍ മടപ്പള്ളി കോളേജ് മുന്‍ ചരിത്ര വിഭാഗം തലവന്‍ പ്രൊഫ അബ്ദുല്‍ ഖാദര്‍ നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി മേലധികാരി കരീം മാനസ മുഖ്യ അതിഥിയായി ട്രെയിനര്‍ റമീസ് കുഞ്ഞിപ്പള്ളി മോട്ടിവേഷന്‍ ക്ലാസ്സിന്‍നേതൃത്വം നല്‍കി. യൂനുസ് മാസ്റ്റര്‍ വടകര,സെക്ടര്‍ നേതാക്കളായ വാസിഹ്,താജുദ്ദീന്‍ സംബന്ധിച്ചു. ഡിവിഷന്‍ സെക്രട്ടറി മുഹ്‌സിന്‍ വടകര സ്വാഗതം ആശംസിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30233/ssf-sslc-excellence-for-students-the-test-was-performed)