---
title: "യുദ്ധത്തിനെതിരെ സ്‌നേഹജ്വാല'യുമായി കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറി"
english_title: "Kurunthodi Thunchan Memorial Library with 'Snehajwala' against war"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30241/kurunthodi-thunchan-memorial-library-with-snehajwala-against-war"
published_at: "2022-03-07T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622591d52fd95_thunjan.jpg"
keywords: []
---

# യുദ്ധത്തിനെതിരെ സ്‌നേഹജ്വാല'യുമായി കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറി

> **Lead Summary:** **മണിയൂര്‍:** മാനവരാശിയുടെ സമാധാന ജീവിതത്തിനു വെല്ലുവിളി ഉയര്‍ത്തുന്ന സര്‍വ്വനാശകാരിയായ റഷ്യ യുക്രൈന്‍ യുദ്ധം ഉടന്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറി സ്‌നേഹജ്വാല സംഘടിപ്പിച്ചു .

## Article Content

**മണിയൂര്‍:** മാനവരാശിയുടെ സമാധാന ജീവിതത്തിനു വെല്ലുവിളി ഉയര്‍ത്തുന്ന സര്‍വ്വനാശകാരിയായ റഷ്യ യുക്രൈന്‍ യുദ്ധം ഉടന്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറി സ്‌നേഹജ്വാല സംഘടിപ്പിച്ചു .

ലൈബ്രറി പ്രസിഡണ്ട് കെ.എം.കെ.കൃഷ്ണന്‍ സ്‌നേഹജ്വാല ഉദ്ഘാടനം ചെയ്തു . കളരിയേല്‍ വിജയന്‍ മാസ്റ്റര്‍ , ഒ.കെ.രവീന്ദ്രന്‍ മാസ്റ്റര്‍ , സൈദ് കുറുന്തോടി ,ടി.കെ. ഇന്ദിര ടീച്ചര്‍ ,വി.ടി. ലെനിന്‍ ,സി.വി.ലിഷ ,ഒ.എം.ഗീത , ജയലത ഒതയോത്ത്, ടി.പി.രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

യുദ്ധം യാതൊരുവിധ പ്രശ്‌നങ്ങള്‍ക്കും പരിഹാരമല്ല.ആയുധവര്‍ഷത്തില്‍ നിരപരാധികളായ അനേകര്‍ വധിക്കപെടുന്നു. നിസ്സഹായരായ അനേകായിരങ്ങള്‍ അനാഥരാക്കപെടുന്നു.തലമുറകളുടെ സമാധാനജീവിതം തകര്‍ക്കപ്പെടുന്നു.മുറിവേറ്റവരുടെയും നിസ്സഹായരായ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ദീനരോദനങ്ങള്‍ കാതില്‍ വന്നലയ്ക്കുന്നു. നിക്ഷിപ്ത അധികാര രാഷ്ട്രീയ താല്പര്യങ്ങള്‍ കൊണ്ടുനടക്കുന്ന വന്‍ശക്തിരാഷ്ട്രങ്ങളും അവരുടെ ചൊല്പടിക്കുതുള്ളുന്ന ഭരണകൂടങ്ങളും ഈ കരച്ചിലുകള്‍ കേള്‍ക്കുന്നില്ല.അത്തരം ബധിരകര്‍ണ്ണങ്ങള്‍ തുറപ്പിക്കാന്‍ യുദ്ധത്തിനെതിരെ ലോകമനസ്സാക്ഷി അതിവേഗം ഉണര്‍ന്നു പ്രവര്‍ത്തിക്കണം. സംഘാടകര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30241/kurunthodi-thunchan-memorial-library-with-snehajwala-against-war)