വടകര: (vatakara.truevisionnews.com) ലഹരിക്കെതിരെ പുത്തൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികൾ. 1987-88 എസ്എസ്എൽസി ബാച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ സംഘടിപ്പിച്ച മഴയാത്ര ശ്രദ്ധേയമായി. കുറ്റ്യാടി ചുരത്തിൽ പ്രക്രംതളത്ത് നിന്ന് ആരംഭിച്ച യാത്രയിൽ ഇരുപത്തഞ്ചോളം പേർ അണിനിരന്നു.
പുതംപാറ വരെ നീണ്ട മഴയാത്ര ലഹരിക്കെതിരായ കൂട്ടായ മുന്നേറ്റമായി. മഴയാത്ര എസ്എസ്എൽസി ബാച്ച് പ്രസിഡന്റ് ടി.അബ്ദുൾ റസാക്ക് ഉദ്ഘാടനം ചെയ്തു. വി.ടി.ചന്ദ്രൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ കോർഡിനേറ്റർ കെ.ടി. കെ.അജിത് യാത്രയെ കുറിച്ച് വിശദീകരിച്ചു.


സുനിൽകുമാർ സ്വാഗതവും അനിൽ കുമാർ കെ.പി. നന്ദിയും പറഞ്ഞു. അജയൻ. പി.കെ, വിനോദൻ, ഷാജി, രാജേഷ്, ഉഷാകുമാരി, ഗീത ടി, രജിത ബി, കാഞ്ചന, ബിന്ദു എൻ.എം എന്നിവർ നേതൃത്വം നൽകി.
Former students of Puthoour Govt Higher Secondary School against drug