---
title: "കെ.കെ.രമ എം.എല്‍ എ യുടെ വിദ്യാഭ്യാസ പദ്ധതിക്ക് ഉജ്ജ്വല തുടക്കം"
english_title: "KK Rema MLA's education project gets off to a great start"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30318/kk-rema-mlas-education-project-gets-off-to-a-great-start"
published_at: "2022-03-07T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6225e4c938f6a_k k rama photo.jpg"
keywords: []
---

# കെ.കെ.രമ എം.എല്‍ എ യുടെ വിദ്യാഭ്യാസ പദ്ധതിക്ക് ഉജ്ജ്വല തുടക്കം

> **Lead Summary:** **വടകര: **കെ.കെ രമ എം.എല്‍.എ മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ആദ്യ ക്ലാസിന് ആവേശത്തുടക്കം. ആദ്യ ദിനത്തില്‍ എന്‍.എം.എം.എസ് സ്‌കോളര്‍ഷിപ്പിന്റെ ക്ലാസാണ് നടന്നത്. മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിലെയും നഗരസഭയിലേയും മുഴുവന്‍ സ്‌കൂളുകളിലെയും പരീക്ഷാര്‍ത്ഥികളുടെ പ്രാതിനിധ്യമുണ്ടായി.

## Article Content

**വടകര: **കെ.കെ രമ എം.എല്‍.എ മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ആദ്യ ക്ലാസിന് ആവേശത്തുടക്കം. ആദ്യ ദിനത്തില്‍ എന്‍.എം.എം.എസ് സ്‌കോളര്‍ഷിപ്പിന്റെ ക്ലാസാണ് നടന്നത്. മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിലെയും നഗരസഭയിലേയും മുഴുവന്‍ സ്‌കൂളുകളിലെയും പരീക്ഷാര്‍ത്ഥികളുടെ പ്രാതിനിധ്യമുണ്ടായി.

മണ്ഡലത്തില്‍ ആകെ 420 ഓളം വിദ്യാര്‍ത്ഥികളാണ് എന്‍.എം.എം.എസ് പരീക്ഷയെ അഭിമുഖീകരിക്കുന്നത് ഇതില്‍ മുന്നൂറിലേറെ വിദ്യാര്‍ഥികള്‍ ഇന്നലെ നടന്ന കോച്ചിങ്ങ് ക്ലാസ്സില്‍ പങ്കെടുത്തു. മണ്ഡലത്തിന് പുറത്തുള്ള മേമുണ്ട,എം.ജെ തുടങ്ങിയ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തതായി പരിപാടിയുടെ സംഘാടക സമിതി അറിയിച്ചു. മലപ്പുറം എന്‍സ്‌കൂളിലെ റിസോഴ്‌സ് ഫാക്കല്‍റ്റികളായ യാസീന്‍, സായി കൃഷ്ണ എന്നിവര്‍ കഌസുകള്‍ കൈകാര്യം ചെയ്തു.

എം.എല്‍.എ കെ.കെ.രമയും ഏറെ നേരം വിദ്യാര്‍ഥികളോടൊപ്പം സമയം പങ്കിട്ടു. രണ്ടു സെഷനുകളിലായി വൈകുന്നേരം വരെ നീണ്ട ക്ലാസുകള്‍ പരീക്ഷയെ അഭിമുഖീകരിക്കാനുള്ള തങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

അസീസ് മാസ്റ്റര്‍ എന്‍.എം പ്രമോദ്, എം.സി.പ്രമോദ് ഇസ്മയില്‍ പറമ്പത്ത്, രജീഷ് തേറത്ത്, ബി. ഹിരണ്‍, നൗഷാദ് മാസ്റ്റര്‍,ശരണ്യ വാഴയില്‍ എന്നിവര്‍ നേതൃത്വം നല്‍കി അടുത്ത ഞായറാഴ്ച വിദ്യാര്‍ത്ഥികള്‍ക്കായി എന്‍.എം.എം.എസ് മോഡല്‍ പരീക്ഷ നടക്കും. ബി.ഇ.എം സ്‌കൂളില്‍ 10 മണി മുതലാണ് പരീക്ഷനടക്കുക. റജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ച്ചയായി ഓണ്‍ലൈനായി ക്ലാസ് നല്‍കും. തുടര്‍ന്നാണ് മോഡല്‍ പരീക്ഷനടത്തുക.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30318/kk-rema-mlas-education-project-gets-off-to-a-great-start)