---
title: "ചോറോട് രാമത്ത് കാവില്‍ ഭക്തര്‍ക്ക്  അനുഗ്രഹമേകി തമ്പുരാട്ടി അമ്മ"
english_title: "chorode kaliyatta maholsav closing day "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30334/chorode-kaliyatta-maholsav-closing-day"
published_at: "2022-03-07T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6225f6f8a210d_kaliyattam photo.jpg"
keywords: []
---

# ചോറോട് രാമത്ത് കാവില്‍ ഭക്തര്‍ക്ക്  അനുഗ്രഹമേകി തമ്പുരാട്ടി അമ്മ

> **Lead Summary:** വടകര: വിവിധ ദേശങ്ങളിലെ നൂറ് കണക്കിന് ഭക്തര്‍ക്ക് അനുഗ്രഹമേകി ചോറോട് രാമത്ത് കാവില്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന് ഇന്ന് രാത്രിയില്‍ സമാപനം. മാര്‍ച്ച് 4 ന് രാത്രി കൊടിയേറ്റത്തോടെ ആരംഭിച്ച കളിയാട്ട മഹോസവം നാല്‍പ്പതില്‍ ഒന്ന് കുറവ് തെയ്യങ്ങള്‍ കെട്ടിയാടി.

## Article Content

വടകര: വിവിധ ദേശങ്ങളിലെ നൂറ് കണക്കിന് ഭക്തര്‍ക്ക് അനുഗ്രഹമേകി ചോറോട് രാമത്ത് കാവില്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന് ഇന്ന് രാത്രിയില്‍ സമാപനം. മാര്‍ച്ച് 4 ന് രാത്രി കൊടിയേറ്റത്തോടെ ആരംഭിച്ച കളിയാട്ട മഹോസവം നാല്‍പ്പതില്‍ ഒന്ന് കുറവ് തെയ്യങ്ങള്‍ കെട്ടിയാടി.

കോ വിഡ് പ്രോട്ടോകോള്‍ കാരണം, ഘോഷയാത്രകള്‍, കലവറ നിറക്കല്‍, കലാപരിപാടികള്‍, അന്നദാനം എന്നിവ ഒഴിവാക്കിയാണ് ഉത്സവം നടത്തിയത്. കണ്ണൂര്‍ അഴീക്കോടുള്ള നാണു പെരുവണ്ണാന്റെ ശിഷ്യരാണ് തെയ്യകോലധാരികള്‍. ഈ വര്‍ഷം സജീവന്‍ പെരുവണ്ണാനാണ് മുച്ചിലോട്ട് ഭഗവതി തെയ്യകോലധാരി.

പാനൂര് കൂറ്റേരി കാവിലെ ഷിബിന്‍ കോമരത്തിന്റെ നേതൃത്വത്തിലുള്ളവരാണ് കോമരങ്ങള്‍. വൈക്കിലശ്ശേരി ബാലകൃഷ്ണ പണിക്കരും സംഘവും വാദ്യങ്ങള്‍ക്ക് നേതൃത്വം നല്‍കി.പ്രദേശത്തെ ജനകീയ കമ്മിറ്റി നേതൃത്വത്തിലാണ് കളിയാട്ട മഹോത്സവ നടത്തിപ്പ്. കോഴിക്കോട് ജില്ലയിലെ ഏക മുച്ചിലോട്ട് കാവും, 110 മുച്ചിലോട്ട് കാവുകളില്‍ അവസാനത്തെതുമായ തിനാല്‍ ദൂര ദിക്കുകളില്‍ നിന്നടക്കം നിരവധിപ്പേര്‍ എത്തിച്ചേരുന്നത് പതിവാണ്.

രാത്രി ആറാടിക്കലോടെ കളിയാട്ടം ഇന്ന് കൊടിയിറങ്ങും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30334/chorode-kaliyatta-maholsav-closing-day)