വടകര: അഴിയൂരിലെ അശാസ്ത്രീയമായ വാർഡ് വിഭജനത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. കോടതിയുടെ അന്തിമ ഉത്തരവ് വരുന്നത് വരെ ഡീലിമിറ്റേഷൻ നടപടി തടഞ്ഞു കൊണ്ടാണ് കോടതി ഉത്തരവ്.
പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി പി.പി.ഇസ്മായിൽ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം എന്നിവർ അഡ്വക്കേറ്റ് വി.കെ. റഫീഖ് മുഖേന നൽകിയ റിട്ട് ഹരജി ഫയലിൽ സ്വീകരിച്ചാണ് കോടതി ഉത്തരവ്.


7,8,9,10 വാർഡ് വിഭജനത്തിലുണ്ടായ വെട്ടിമുറിക്കലിനെതിരെയാണ് പഞ്ചായത്ത് മുസ്ലിംലീഗ് ഹൈക്കോടതിയെ സമീപിച്ചത്.
Delimitation process blocked High Court intervenes in Azhiyur ward division