തിരുവള്ളൂർ: (vatakara.truevisionnews.com) തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ലഹരി പ്രതിരോധ പദ്ധതിയായ 'എന്റെ നാട് നല്ല നാട്' ന്റെ ഭാഗമായി സ്‌കൂളുകളിൽ സംഘടിപ്പിച്ച ഡ്രഗ് ഔട്ട് മാജിക് പ്രദർശനയാത്രയ്ക്ക് കോട്ടപ്പള്ളിയിൽ ഉജ്ജ്വല സമാപനം. സമാപന പരിപാടി പ്രസിഡന്റ് ഹാജറ പി സി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഡി.പ്രജീഷ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ സബിത മണക്കുനി, ബവിത്ത് മലോൽ, കെ.സി നബീല, ഹംസ വായേരി, മെജീഷ്യൻ പ്രദീപ് കേളോത്ത്, ഷബീർ കോട്ടപ്പള്ളി, പ്രതീഷ് കോട്ടപ്പള്ളി, ധനേഷ് വള്ളിൽ, അഫ്‌സൽ ഒ, ശ്രീലക്ഷ്മി, തുടങ്ങിയവർ സംസാരിച്ചു. ശ്രീ നാട്യ കലാക്ഷേത്ര കോട്ടപ്പള്ളിയുടെ ലഹരി വിരുദ്ധ സന്ദേശ സംഗീതശില്പവും അരങ്ങേറി


Drug Out Magic exhibition tour concludes in Kottappalli