ഒഞ്ചിയം: (vatakara.truevisionnews.com) മടപ്പള്ളിയിലെ വളപ്പിൽ മോഹനൻ സ്മാരക കോൺഗ്രസ് ഭവനിൽ വച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മ പുതുക്കി ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി. ഉമ്മൻ ചാണ്ടിയുടെ ഫോട്ടോയിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടത്തി രണ്ടാം ചരമവാർഷികം ആചരിച്ചു.
അനുസ്മരണ സമ്മേളനം ഡി.സി.സി. നിർവാഹക സമിതി അംഗം സി. കെ. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തുതു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് സുബിൻ മടപ്പള്ളി അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് യു. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.


മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ജലജ വിനോദ്, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശാരദ വത്സൻ, ബാബു പി. പി. യു. ബാബുരാജ് എന്നിവർ സംസാരിച്ചു. പുഷ്പാർച്ചനക്ക് എ രാജൻ, ചന്ദ്രൻ കണ്ണൂക്കര, സിപി ബിനിത്, ശ്രീജിത്ത്. യു. പ്രവീൺ കെ സി. ഷൈലജ. യു. റോജ. യു. ഭാനുമതി. വി. ടി. യു.രമേഷ് ബാബു, മനോഹരൻ സി പി, ടിവി ആനന്ദൻ, പ്രകാശൻ കെ സി, എന്നിവർ നേതൃത്വം നൽകി
Congress revives Oommen Chandy memory in Madappally