വടകര:(vatakara.truevisionnews.com) കർക്കിടകം ഒന്നിന് മരുന്നു കഞ്ഞി വിളമ്പി കര്‍ക്കിടക മാസാചരണത്തിന് തുടക്കം കുറിച്ച് മഹാത്മ ദേശസേവ ട്രസ്റ്റ്. സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം ആസ്ഥാന ഗുരുനാഥൻ കെ.ഗോപാലൻ വൈദ്യരുടെ നിർദേശാനുസരണം മരുന്നു കൂട്ടുകൾ ഉപയോഗിച്ച് തയ്യാറാക്കിയ ഔഷധകഞ്ഞിയാണ് വിളമ്പിയത്.
മരുന്നുകഞ്ഞിയുടെ വിതരണോദ്ഘാടനം ടി.എസ് ഹാളിൽ നടന്നു. മഹാത്മ ദേശസേവ ട്രസ്റ്റ് ചെയർമാൻ ടി.ശ്രീനിവാസൻ റിട്ട: ഡിഡിഇ പി.പി.ദാമോദരന് മരുന്ന് കഞ്ഞി നൽകി വിതരണ ഉദ്ഘാടനം നിർവഹിച്ചു.


പുറന്തോടത്ത് ഗംഗാധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ: ഇ. നാരായണൻ നായർ, പ്രൊഫ: കെ.കെ. മഹമൂദ്, പി.പി.രാജൻ, പ്രസാദ് വിലങ്ങിൽ, അടിയേരി രവിന്ദ്രൻ, വി.പി. രമേശൻ, തയ്യുള്ളതിൽ രാജൻ, സി.പി.ചന്ദ്രൻ, വി.പി.ശിവകുമാർ, പി.എം.വത്സലൻ, ശശികല, കെ.എം. അസ്ലം എന്നിവർ സംസാരിച്ചു. എൻ.കെ അജിത് കുമാർ സ്വാഗതവും പി.കെ.പ്രകാശൻ നന്ദിയും പറഞ്ഞു.
Karkidaka month celebrations begin in Vadakara