കോട്ടപ്പള്ളി: നീറ്റ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിനി അഫ്ല ഷെറിനെ യൂത്ത് ലീഗ് മൊമെന്റോ നൽകി അനുമോദിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ ഹാനിയ അസ്മറിനെയും അനുമോദിച്ചു.
നസീബ് എംഎം അധ്യക്ഷത വഹിച്ചു. എംഎസ്എഫ് ജില്ല പ്രസിഡന്റ് അഫ്‌നാസ് ചോറോട്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം പി ഷാജഹാൻ, ലീഗ് മണ്ഡലം ട്രഷറർ ചുണ്ടയിൽ മൊയ്തു ഹാജി, പി.ഇബ്രാഹിം ഹാജി, അസൂർ ടി കെ കുഞ്ഞബ്ദുള്ള ഇ, ഷബീർ വി, ജഹാന്ഗീർ ഇകെ, അഫ്‌സൽ ഒ ഹമീദ് ഹാജി പി, റിസ്വാൻ പി, ഹമീദ് ഹാജി പി തുടങ്ങിയവർ സംസാരിച്ചു.
Student congratulated for excelling in NEET exam