---
title: "പാസഞ്ചര്‍ ട്രെയിനുകളുടെ സ്റ്റോപ്പ് പുന:സ്ഥാപിക്കണമെന്ന്   ഡി.വൈ.എഫ്.ഐ ഒഞ്ചിയം ബ്ലോക്ക് സമ്മേളനം"
english_title: " That the stops of passenger trains should be restored DYFI Onchiyam Block Conference"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30354/that-the-stops-of-passenger-trains-should-be-restored-dyfi-onchiyam-block-conference"
published_at: "2022-03-07T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622613f3b426a_dyfi block photo.jpg"
keywords: []
---

# പാസഞ്ചര്‍ ട്രെയിനുകളുടെ സ്റ്റോപ്പ് പുന:സ്ഥാപിക്കണമെന്ന്   ഡി.വൈ.എഫ്.ഐ ഒഞ്ചിയം ബ്ലോക്ക് സമ്മേളനം

> **Lead Summary:** **അഴിയൂര്‍:** നാദാപുരം റോഡ് , മുക്കാളി റയില്‍വേ സ്‌റ്റേഷനുകളില്‍ പാസഞ്ചര്‍ ട്രെനുകളുടെ സ്റ്റോപ്പ് പുന:സ്ഥാപിക്കണമെന്ന് ഡി.വൈ. എഫ്. ഐ. ഒഞ്ചിയം ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**അഴിയൂര്‍:** നാദാപുരം റോഡ് , മുക്കാളി റയില്‍വേ സ്‌റ്റേഷനുകളില്‍ പാസഞ്ചര്‍ ട്രെനുകളുടെ സ്റ്റോപ്പ് പുന:സ്ഥാപിക്കണമെന്ന് ഡി.വൈ. എഫ്. ഐ. ഒഞ്ചിയം ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു.

പി ബിജു നഗര്‍ അഴിയുര്‍ ഷംസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക സി തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു കെ. ഭഗീഷ്, കാവ്യ ബാലകൃഷ്ണന്‍, സുബീഷ് പി, സാന്ദ്ര അശോക് എന്നിവര്‍ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

വി.പി അനില്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു കെ. ഭഗീഷ് പതാക ഉയര്‍ത്തി. ബ്ലോക്ക് സിക്രട്ടറി കെ.പി.ജിതേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ പി.സി ഷൈജു സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി.ലേഖ, പി.കെ.അജീഷ്, ബി.പി.ബബീഷ് എന്നിവര്‍ സംസാരിച്ചു. സിക്രട്ടറി കെ. ഭഗീഷ് , പ്രസിഡണ്ട് കെ.പി ജിതേഷ് , വൈസ് .പ്രസി പി സുബിഷ് , കെ.എന്‍ ആദര്‍ശ് ജോ: സിക്രട്ടറി കെ.വിനീത് ബ്രിജിത്ത് ബാബു ട്രഷറര്‍ കാവ്യ ബാലകൃഷ്ണന്‍ എന്നിവര്‍ ഭാരവാഹികളായി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30354/that-the-stops-of-passenger-trains-should-be-restored-dyfi-onchiyam-block-conference)