വടകര:(vatakara.truevisionnews.com)ദേശീയപാതയിൽ അഴിയൂർ മുതൽ മുരാട് വരെ തകർന്ന സർവ്വീസ് . റോഡുകൾ ഗതാഗത യോഗ്യമാക്കാൻ ദേശീയ പാത അതോററ്ററിയും , പൊതുമരാമത്ത് വകുപ്പും അടിയന്തര നടപടി സ്വീകരിക്കണമെന്ന് യു ഡി എഫ് വടകര നിയോജകമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. റോഡിന്റെ തകർച്ച മുലം ഗതാഗത സ്തംഭനം നിത്യസംഭവമാണ് .
ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ തകർച്ചയ്ക്കെതിരെ ജൂലായ് 23ന് നടക്കുന്ന കലക്ടറേറ്റ് ധർണ്ണയിൽ നിയോജക മണ്ഡലത്തിൽ നിന്നും 500 പ്രവർത്തകരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. ചെയർമാൻ കോട്ടയിൽ രാധകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൻ പി അബ്ദുള്ള ഹാജി, സതീശൻ കുരിയാടി , ശരിധരൻ കരിമ്പനപ്പാലം, പ്രദീപ് ചോമ്പാല, എം ഫൈസൽ, പി എസ് രഞ്ജിത്ത്, വി കെ പ്രേമൻ , ചന്ദ്രൻ പാറക്കൽ, കെ അൻവർ ഹാജി, ടി സി രാമചന്ദ്രൻ, പി പി ഇസ്മായിൽ, അഡ്വ പി ടി കെ നജ്മൽ ,സി കെ ഹരിദാസ്,വികെ അനിൽകുമാർ, കെ. കെ കുഞ്ഞമ്മദ്, അരവിന്ദൻ മാടക്കര, ജാഫർ കണ്ണൂക്കര കെ.അസ്ക്കർ എന്നിവർ സംസാരിച്ചു.
Traffic congestion damaged service roads should be made traffic friendly UDF