Jul 20, 2025 12:08 AM

വടകര: (vatakara.truevisionnews.com)തോടന്നൂരിൽ പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ. വള്ളിയാട് കക്കോട്ട് തറമൽ ബാബു(52)വിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.

കടയിൽ പോയി തിരിച്ചു വരികയായിരുന്ന പത്തുവയസുകാരനെ ഇടവഴിയിൽ വച്ചു പീഡിപ്പിച്ചെന്നാണ് കേസ്. പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ വടകര ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി. വടകര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Middle aged man arrested for molesting minor boy in Thodannoor

Next TV

Top Stories










News Roundup






//Truevisionall