വടകര: (vatakara.truevisionnews.com) കുറ്റ്യാടി നിയോജക മണ്ഡലത്തിലെ നാല് റോഡുകൾക്ക് പതിനൊന്ന് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി കുഞ്ഞമ്മട്ടി എംഎൽഎ അറിയിച്ചു. തിരുവള്ളൂർ ആയഞ്ചേരി റോഡിന് ഒന്നര കോടി, വില്യാപ്പള്ളി-ചെമ്മരത്തൂർ റോഡിന് മൂന്ന് കോടി, എസ്തുക്ക്-വള്ളിയാട്-കോട്ടപ്പള്ളി-തിരുവള്ളൂർ റോഡിന് രണ്ടര കോടി, ആയഞ്ചേരി തെരു-അരൂർ കല്ലുംപുറം റോഡിന് നാല് കോടി എന്നിങ്ങനെയാണ് അനുമതി ലഭിച്ചത്.
തിരുവള്ളൂർ-ആയഞ്ചേരി റോഡിന്റെ പൂർത്തീകരിക്കാനുള്ള 450 മീറ്റർ ഭാഗം, വില്യാപ്പള്ളിയിൽനിന്ന് ചെമ്മരത്തൂർ വരെ പൂർത്തിയാക്കാനുള്ള 1.6 കിലോമീറ്റർ, എസുക്ക്-വള്ളിയാട്-കോട്ടപ്പള്ളി-തിരുവള്ളൂർ റോഡിലെ ശേഷിക്കുന്ന 2.21 കിലോമീറ്റർ ഭാഗം, ആയഞ്ചേരി തെരു-അരൂർ കല്ലുംപുറം റോഡിന്റെ 4 കിലോമീറ്റർ എന്നിവയാണ് ഉന്നത നിലവാരത്തിൽ പൂർത്തീകരിക്കുക.


കഴിഞ്ഞ ബജറ്റിലാണ് പ്രവൃത്തികൾ ഉൾപ്പെടുത്തിയത്. തുടർന്ന് പൊതുമരാമത്ത് വകുപ്പ് തോടന്നൂർ സെക്ഷൻ മുഖേന എസ്റ്റിമേറ്റുകൾ തയാറാക്കി ചീഫ് എൻജിനീയർ വഴി സർക്കാരിന് സമർപ്പിക്കുകയായിരുന്നു.
Administrative approval worth 11 crores for four roads in Kuttiadi constituency