ആയഞ്ചേരി:(vatakara.truevisionnews.com) ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്ത ഭരണത്തിനെതിരെ സമര പരമ്പര തന്നെ ഉണ്ടാകുമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ: ബിജു കണ്ണംതറ. കുറ്റ്യാടി നിയോജകമണ്ഡലം സമര സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എന്തിന് ഇങ്ങനെ ഒരു സർക്കാർ.? കേരളത്തിൽ ദൈനം ദിനം വന്യ ജീവികളുടെ ആക്രമണത്തിൽ നൂറു കണക്കിന് ആളുകൾ ആണ് പരിക്ക് പറ്റുകയും മരിക്കുകയും ചെയ്യുന്നത് . നോക്കുത്തിയായി ഒരു വനം മന്ത്രി എന്തിനാണെന്നാണ് ജനങ്ങൾ ചോദിക്കുന്നത്.
നിയോജക മണ്ഡലം പ്രസിഡന്റ് ടി.എൻ. അബ്ദുൽ നാസർ അധ്യക്ഷതനായി . ഡിസിസി സെക്രട്ടറി കാവിൽ രാധാകൃഷ്ണൻ,ശ്രീജേഷ് ഊരത്ത്, രവീഷ് വളയം, കമറുദീൻ അടിവാരം, അസ്ലം കടമേരി, അനന്തൻ കുനിയിൽ, ടി.കെ അശോകൻ, കണ്ണോത്ത് ദാമോദരൻ, മഠത്തിൽ ശ്രീധരൻ, സി.എച്ച് പദ്മനാഭൻ, എംകെ ഭാസ്കരൻ, ആയഞ്ചേരി നാരായണൻ, പി.കെ പ്രസാദ്, ഹാഷിം മണിയൂർ, പി.പി ബാലൻ, സരള കൊള്ളിക്കാവിൽ, ലതിക. ഷൈബ മല്ലിവീട്ടിൽ, ഗീത എന്നിവർ സംസാരിച്ചു.
There will be a series of protests against the government - Farmers' Congress