Jul 20, 2025 01:01 PM

വടകര: (vatakara.truevisionnews.com) സംസ്ഥാനത്ത് 22 മുതല്‍ ആരംഭിക്കുന്ന അനിശ്ചിതകാല ബസ് സമരത്തിന് പിന്തുണയുമായി വടകരയിലെ ബസുടമകളും തൊഴിലാളികളും.

ബസുടമസ്ഥ സംഘത്തിന്റെയും തൊഴിലാളി യുണിയനുകളുടെയും സംയുക്ത യോഗം ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫീസിൽ ചേർന്നു. അനിശ്ചിതകാല സമരത്തിന് വടകരയിലെ മുഴുവൻ തൊഴിലാളി യൂണിയനുകളും പൂർണ പിന്തുണ നൽകിയതായി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അറിയിച്ചു.

യോഗത്തിൽ സംയുക്ത തൊഴിലാളി യൂനിയൻ കൺവീനർ എം.ബാലകൃഷ്ണൻ, അഡ്വ. ഇ നാരായണൻ നായർ, ഇ.പ്രദീപ് കുമാർ, പി.സജീവ്, കെ. പ്രകാശൻ, ദിലീപൻ, ബസ് ഒപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സെൽവ കുഞ്ഞമ്മത്, സെക്രട്ടറി എ.പി.ഹരിദാസൻ, വൈസ് പ്രസിഡന്റ് സുഷിൻ, ട്രഷർ എടവലത്ത് ജിജു കുമാർ എന്നിവർ പങ്കെടുത്തു.



Indefinite bus strike from 22nd supported by bus owners and workers in Vadakara

Next TV

Top Stories










News Roundup






//Truevisionall