മേപ്പയ്യൂർ: (vatakara.truevisionnews.com)യമനിൽ മരണശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം തടയുന്ന രീതിയിൽ നടത്തുന്ന വിദ്വേഷ പ്രചരണം അവസാനിപ്പിക്കാൻ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് ആർ.ജെ.ഡി. ദേശീയ സമിതി അംഗം സലീം മടവൂർ ആവശ്യപ്പെട്ടു. മുതിർന്ന സോഷ്യലിസ്റ്റും സാമൂഹിക പ്രവർത്തകനുമായിരുന്ന കറുത്തെടുത്ത് കുഞ്ഞിക്കണ്ണൻ അനുസ്മരണം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർ.ജെ.ഡി. പഞ്ചായത്ത് പ്രസിഡൻ്റ് നിഷാദ് പൊന്നങ്കണ്ടി അധ്യക്ഷനായി. സംസ്ഥാന സമിതിയംഗം ഭാസ്കരൻ കൊഴുക്കല്ലൂർ അനുസ്മരണ പ്രഭാഷണം നടത്തി. വി.പി. ദാനിഷ്, സുനിൽ ഓടയിൽ, പി. ബാലകൃഷ്ണൻ കിടാവ്, എ.എം. കുഞ്ഞികൃഷ്ണ എൻ, കെ.എം. ബാലൻ, കെ.കെ. നിഷിത, കീഴലാട്ട് കൃഷ്ണൻ, എൻ.പി. ബിജു, പി.കെ. ശങ്കരൻ, സുരേഷ് ഓടയിൽ എന്നിവർ സംസാരിച്ചു.
Nimisha Priya's release Salim Madavoor demands an end to hate speech