---
title: " വടകര സി.എം ഹോസ്പിറ്റലില്‍ നാളെ വനിതകള്‍ക്ക് സൗജന്യ  രോഗനിര്‍ണ്ണയ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണവും"
english_title: "Free diagnostic camp for women and health awareness at Vadakara CM Hospital tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30364/free-diagnostic-camp-for-women-and-health-awareness-at-vadakara-cm-hospital-tomorrow"
published_at: "2022-03-07T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62261adb954a3_docter.jpg"
keywords: []
---

#  വടകര സി.എം ഹോസ്പിറ്റലില്‍ നാളെ വനിതകള്‍ക്ക് സൗജന്യ  രോഗനിര്‍ണ്ണയ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണവും

> **Lead Summary:** **വടകര : **ആരോഗ്യമുള്ള നിങ്ങളാണ്, ആയുസ്സുള്ള ലോകം, സി.എം ഹോസ്പിറ്റലില്‍ നാളെ വനിതകള്‍ക്ക് സൗജന്യ രോഗനിര്‍ണ്ണയ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണവും സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്, 30 വയസ്സ് കഴിഞ്ഞ വനിതകള്‍ക്കായി സൗജന്യ രോഗനിര്‍ണ്ണയ ക്യാമ്പും ( ജീവിത ശൈലി രോഗങ്ങള്‍, എല്ല് രോഗങ്ങള്‍) ആരോഗ്യ ബോധവല്‍ക്കരണവും നടക്കും.

## Article Content

**വടകര : **ആരോഗ്യമുള്ള നിങ്ങളാണ്, ആയുസ്സുള്ള ലോകം, സി.എം ഹോസ്പിറ്റലില്‍ നാളെ വനിതകള്‍ക്ക് സൗജന്യ രോഗനിര്‍ണ്ണയ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണവും സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്, 30 വയസ്സ് കഴിഞ്ഞ വനിതകള്‍ക്കായി സൗജന്യ രോഗനിര്‍ണ്ണയ ക്യാമ്പും ( ജീവിത ശൈലി രോഗങ്ങള്‍, എല്ല് രോഗങ്ങള്‍) ആരോഗ്യ ബോധവല്‍ക്കരണവും നടക്കും.

  നാളെ ( മാര്‍ച്ച് 8ന് )രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെയാണ് ക്യാമ്പ് നടക്കുക. ജനറല്‍ മെഡിസിന്‍ ഡോക്ടര്‍ അബ്ദുള്‍ സലാം ( എംബിബിഎസ്, എംഡി ജനറല്‍ മെഡിസിന്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ), ഡോക്ടര്‍ തെരേസ് ജോസ് ( എംബിബിഎസ്,എംഡി, ജനറല്‍ മെഡിസിന്‍), ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ ഷംനു. പി (എം ബി ബി എസ്,എം എസ്,ഓര്‍ത്തോ ) എന്നിവര്‍ നിങ്ങളുടെ സേവനത്തിനായി കൂടെയുണ്ടാകും.

ക്യാമ്പില്‍ ലഭ്യമാവുന്ന പ്രത്യേക സേവനങ്ങള്‍ സൗജന്യ പരിശോധന, മരുന്നുകള്‍ക്ക് 10% വിലക്കുറവും , ലാബ് പരിശോധനകള്‍ക്ക് 20% കിഴിവും ലഭ്യമാണ്. ക്യാമ്പ് ആദ്യം ബുക്ക് ചെയ്യുന്ന 100 പേര്‍ക്ക് മാത്രം.

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 8943 06 89 43, 8943 24 89 43, 0496 251 42 42

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30364/free-diagnostic-camp-for-women-and-health-awareness-at-vadakara-cm-hospital-tomorrow)