വടകര: (vatakara.truevisionnews.com) അഴിത്തല വാർഡിൽ പെൻഷൻ മസ്റ്ററിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു. അക്ഷയ കേന്ദ്രങ്ങളിലെ തിരക്കും മഴക്കാലത്തെ യാത്രാ ബുദ്ധിമുട്ടും കാരണം മസ്റ്ററിങ്ങ് ചെയ്യാനുള്ള ക്ലേശം കണക്കിലെടുത്താണ് ക്യാമ്പ് സംഘടിപ്പിച്ചത് . കൗൺസിലർ പി.വി.ഹാഷിം പെൻഷൻ ഗുണഭോക്താക്കൾക്ക് ക്യാമ്പിന് നേതൃത്വം നൽകി .
ഉമുറുൽ ഉലൂം മദ്രസയിൽ രാവിലെ പത്ത് മണിക്ക് ആരംഭിച്ച ക്യാമ്പ് മറ്റു വാർഡുകളിലെ ഗുണഭോക്താക്കളും ഉപകാരപ്രദമായി . അടുത്ത ദിവസങ്ങളിൽ കിടപ്പിലായവരുടെ വീടുകളിലെത്തി ഹോംമസ്റ്ററിങ്ങ് പൂർത്തിയാക്കും.
Pension mustering camp organized in Azhithala ward