---
title: "അസം കുടിയൊഴിപ്പിക്കൽ; വംശവെറിക്കെതിരെ കൈനാട്ടിയിൽ എസ് ഡി പി ഐ പ്രതിഷേധ പ്രകടനം "
english_title: "Assam evictions SDPI protest in Kainatty against caste hatred"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/303762/assam-evictions-sdpi-protest-in-kainatty-against-caste-hatred"
published_at: "2025-07-21T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687dd6eda1d7f_sdpi.jpg"
keywords: []
---

# അസം കുടിയൊഴിപ്പിക്കൽ; വംശവെറിക്കെതിരെ കൈനാട്ടിയിൽ എസ് ഡി പി ഐ പ്രതിഷേധ പ്രകടനം 

> **Lead Summary:** **ചോറോട്: **അസമിൽ ബിജെപി സർക്കാർ നടത്തുന്ന കുടിയൊഴിപ്പിക്കൽ നീക്കത്തിനെതിരെ എസ്.ഡി.പി.ഐ ചോറോട് പഞ്ചായത്ത് കമ്മിറ്റി കൈനാട്ടിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പാവപ്പെട്ടവരും ന്യൂനപക്ഷരും അടങ്ങിയ നിരവധി കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന അസം സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം.

## Article Content

**ചോറോട്: **അസമിൽ ബിജെപി സർക്കാർ നടത്തുന്ന കുടിയൊഴിപ്പിക്കൽ നീക്കത്തിനെതിരെ എസ്.ഡി.പി.ഐ ചോറോട് പഞ്ചായത്ത് കമ്മിറ്റി കൈനാട്ടിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പാവപ്പെട്ടവരും ന്യൂനപക്ഷരും അടങ്ങിയ നിരവധി കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന അസം സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം.

'ജീവിക്കാനുള്ള അവകാശവും സ്വാഭാവിക നീതിയും സംരക്ഷിക്കുക' എന്ന മുദ്രാവാക്യവുമായി കൈനാട്ടി ജുമാ മസ്ജിദ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം ടൗൺ വലയം വെച്ച് കനറാബാങ്കിന് മുൻവശം അവസാനിപ്പിച്ചു. പ്രതിഷേധ സംഗമത്തിൽ അസമിൽ നടക്കുന്നത് വംശീയ ഉന്മൂലനത്തിൻ്റെ ഭാഗമാണെന്നും ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ ഒരുമിച്ച് നിലകൊള്ളേണ്ടതിന്റെ ആവശ്യകതയും മതേതര കക്ഷികൾ അതിന് തയ്യാറാവണമെന്നും എഡിപിഐ വടകര നിയോജകമണ്ഡലം സെക്രട്ടറി ബഷീർ കെ കെ ആഹ്വാനം ചെയ്തു.

എസ്ഡിപിഐ ചോറോട് പഞ്ചായത്ത് പ്രസിഡൻ്റ് ജലീൽ ഇ കെ,സെക്രട്ടറി റാഷിദ് ജോ സെക്രട്ടറി സലാം , ട്രഷറർ അഫ്സൽ പഞ്ചായത്ത് കമ്മിറ്റി അംഗം ആസിഫ് ചൊറോട് എന്നിവർ നേതൃത്വം കൊടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/303762/assam-evictions-sdpi-protest-in-kainatty-against-caste-hatred)