---
title: "കെ. കുഞ്ഞിരാമക്കുറുപ്പിന്റെ സ്മാരക പുരസ്‌കാരം  മാതൃഭൂമി വടകര ലേഖകന്‍ പി. ലിജീഷിന്"
english_title: "K. Kunjiramakurup Memorial Award Mathrubhumi Vadakara correspondent P. lijeesh "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30382/k-kunjiramakurup-memorial-award-mathrubhumi-vadakara-correspondent-p-lijeesh"
published_at: "2022-03-07T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62263219a84bd_press club.jpg"
keywords: []
---

# കെ. കുഞ്ഞിരാമക്കുറുപ്പിന്റെ സ്മാരക പുരസ്‌കാരം  മാതൃഭൂമി വടകര ലേഖകന്‍ പി. ലിജീഷിന്

> **Lead Summary:** **വടകര: **ഏറാമല സഹകരണ ബാങ്ക് ഏര്‍പെടുത്തിയ കെ. കുഞ്ഞിരാമക്കുറുപ്പ് സ്മാരക പ്രഥമ മാധ്യമ പുരസ്‌കാരത്തിന് മാതൃഭൂമി വടകര ലേഖകന്‍ പി. ലിജീഷിനെ തെരഞ്ഞെടുത്തു. ഏറാമല ബേങ്ക്; സായാഹ്ന ശാഖയുടെ രജതജൂബിലി ആഘോഷിക്കുന്ന മാര്‍ച്ച് 13 ന് അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ബാങ്ക് അധിക്യതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു .

## Article Content

**വടകര: **ഏറാമല സഹകരണ ബാങ്ക് ഏര്‍പെടുത്തിയ കെ. കുഞ്ഞിരാമക്കുറുപ്പ് സ്മാരക പ്രഥമ മാധ്യമ പുരസ്‌കാരത്തിന് മാതൃഭൂമി വടകര ലേഖകന്‍ പി. ലിജീഷിനെ തെരഞ്ഞെടുത്തു. ഏറാമല ബേങ്ക്; സായാഹ്ന ശാഖയുടെ രജതജൂബിലി ആഘോഷിക്കുന്ന മാര്‍ച്ച് 13 ന് അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ബാങ്ക് അധിക്യതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു .

നാളീകേര വികസന ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളുടെ ഉള്ളുകള്ളികള്‍ പുറത്ത് കൊണ്ടുവരികയും നാളീകേര കര്‍ഷകരുടെ ദുരിതാവസ്ഥ ഭരണ കൂടങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ നടത്തിയ ശ്രമങ്ങളുടെയും മാതൃഭൂമിയില്‍ വന്ന ലേഖന പരമ്പരയും പരിഗണിച്ചാണ് പി. ലിജീഷ് അവാര്‍ഡിന് അര്‍ഹത നേടിയത്. കേരളത്തിലെ പ്രമുഖ സഹകാരിയും യു.എല്‍.സി.സി ചെയര്‍മാനുമായി . രമേശന്‍ പാലേരിയാണ് പുരസ്‌കാരം നല്‍കുന്നത്.

കോഴിക്കോട് ജില്ലയിലെതന്നെ ആദ്യത്തെ സായാഹ്ന ശാഖയാണ്. ഏറാമല ബാങ്കിന്റെ സായാഹ്നശാഖ, ഏറാമലയിലേയും പരിസര പ്രദേശങ്ങളിലെയും തൊഴിലാളികളും കര്‍ഷകരും ഉദ്യോഗസ്ഥരുമായ ഇടപാടുകാര്‍ക്ക് വൈകുന്നേരങ്ങളില്‍ കൂടുതല്‍ സകര്യം ലഭ്യമാകുമെന്ന തിരിച്ചറിവാണ് ഇത്തരം ഒരു ശാഖ ആരംഭിക്കുന്നതിന് പ്രചോദനം. നല്‍കിയത് , ഇവിടെ ഞായറാഴ്ചയടക്കം ആഴ്ചയില്‍ ഏഴ് ദിവസവും സേവനം ലഭ്യമാണ്.

ബേങ്കിംഗ് മേഖലയില്‍ പുതിയ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്‌കൊണ്ട് പ്രാഥമിക ബേങ്കുകളില്‍ ആദ്യത്തെ ലേഡീസ് ബ്രാഞ്ചും, സര്‍വ്വീസ് ബ്രാഞ്ചും നിലവില്‍ വന്നു. കുടുംബശ്രീ യൂനിറ്റുകള്‍ അടക്കം സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യം ഒരുക്കുന്നതിനാണ് ലേഡീസ് ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നത്. സര്‍വ്വീസ് ബ്രാഞ്ചില്‍ അക്ഷയ കേന്ദ്രത്തിന് സമാനമായ ഈസേവനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്വന്തമായി എ.ടി.എം കൂടാതെ മൊത്തം 11 ശാഖകള്‍ പ്രവര്‍ത്തിക്കുന്നു.

മാര്‍ച്ച് 13ന് രാവിലെ 10 മണിക്ക് ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹാളില്‍വെച്ച് അവാര്‍ഡ് ദാനം നടക്കും. ഇടപാടുകാരുടെ സംഗമം ഭിന്നശേഷിക്കാരായ മെമ്പര്‍മാര്‍ക്കുള്ള സംരംഭക വായ്പാ വിതരണം പഴയകാല ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും ആദരിക്കല്‍ എന്നിവയും ചടങ്ങിന്റെ ഭാഗമായി നടക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി ശിവാനന്ദന്‍, ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി, ബാങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ തുടങ്ങി സാമൂഹ്യ രാഷ്ട്രീയ സഹകരണ മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും. വടകരയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബാങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ , വൈസ് ചെയര്‍മാന്‍ പി കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, ജനറല്‍ മാനേജര്‍ ടി കെ വിനോദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30382/k-kunjiramakurup-memorial-award-mathrubhumi-vadakara-correspondent-p-lijeesh)