---
title: "ദേശീയ പാത കുടിയൊഴിപ്പിക്കല്‍ ; നാളെ  വടകരയില്‍ നിഹാര സമരം"
english_title: "National Highway Eviction; Nihara strike in Vadakara tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30389/national-highway-eviction-nihara-strike-in-vadakara-tomorrow"
published_at: "2022-03-07T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62263b71265b4_NH BYPASS -ABDUK SALAM .jpg"
keywords: []
---

# ദേശീയ പാത കുടിയൊഴിപ്പിക്കല്‍ ; നാളെ  വടകരയില്‍ നിഹാര സമരം

> **Lead Summary:** **വടകര :** ദേശീയ പാത കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ടു നിയമ പരമായ ആനുകൂല്യങ്ങളും നഷ്ടപരിഹാരവും നല്‍കാതെ കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു വ്യാപാരി വ്യവസായി ഏകോപന സമിതിയും ദേശീയ പാത കര്‍മ്മ സമിതിയിയുടെയും ആഭിമുഖ്യത്തില്‍ നാളെ (മാര്‍ച്ച് ഏട്ടിന )് വടകര നാരായണ നഗരം എന്‍ എഛ് ഓഫീസ് പരിസരത്ത് നിരാഹാര സമരം നടക്കും.

## Article Content

**വടകര :** ദേശീയ പാത കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ടു നിയമ പരമായ ആനുകൂല്യങ്ങളും നഷ്ടപരിഹാരവും നല്‍കാതെ കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു വ്യാപാരി വ്യവസായി ഏകോപന സമിതിയും ദേശീയ പാത കര്‍മ്മ സമിതിയിയുടെയും ആഭിമുഖ്യത്തില്‍ നാളെ (മാര്‍ച്ച് ഏട്ടിന )് വടകര നാരായണ നഗരം എന്‍ എഛ് ഓഫീസ് പരിസരത്ത് നിരാഹാര സമരം നടക്കും.

നിഹാര സമരത്തിന്റെ പ്രചരണാര്‍ത്ഥം നന്തി ബസാര്‍ മുതല്‍ കുഞ്ഞിപ്പള്ളി വരെ കുടിയൊഴിപ്പിക്കുന്നവരെ ചേര്‍ത്തുപിടിക്കാം എന്ന മുദ്രാവാക്യവുമായി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.

ജാഥ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം. അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു.കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പട്ടു ആയിരകണക്കിന് പരാതികളാണ് കളക്ടറേറ്റില്‍ കെട്ടിക്കിടക്കുന്നത് .

ഇതിന് അടിയന്തിര പരിഹാരം വേണമെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ സ്വികരണ കേന്ദ്രങ്ങളില്‍ പ്രദീപ് ചോമ്പാല, ഹരീഷ് ജയരാജ്, എ.കെ. ജലീല്‍, കെ ടി വിനോദ്, അബു തിക്കോടി ,പി. എ. ഖാദര്‍,എ വി അജീഷ്, വി ദീപേഷ്, കെ ടി ദാമോരന്‍ , പ്രമോദ് കപില,എ ടി കെ സാജിദ്, ബാബു പാലത്തില്‍. വി . മുഹമ്മദ് അലി..പി.കെ.രാമചന്ദ്രന്‍ . പി ബാബുരാജ് കെ എ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു,

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30389/national-highway-eviction-nihara-strike-in-vadakara-tomorrow)