---
title: "വടകരയില്‍ പ്രവാസി ഫെഡറേഷന്‍  യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു"
english_title: "The Pravasi Federation organized an anti-war rally AT VATAKARA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30394/the-pravasi-federation-organized-an-anti-war-rally-at-vatakara"
published_at: "2022-03-07T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62263f9b2d7b4_PRAVASI  FEDERATION VATAKARA.jpg"
keywords: []
---

# വടകരയില്‍ പ്രവാസി ഫെഡറേഷന്‍  യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **വടകര: **ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട, ഉക്രൈനില്‍നിന്നും ഇന്ത്യക്കാരെ മുഴുവന്‍ ഉടന്‍ നാട്ടിലെത്തിക്കുക തുടങ്ങിയ ആവശ്യ ങ്ങള്‍ ഉന്നയിച്ച് പ്രവാസി ഫെഡറേഷന്‍ വടകര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.

## Article Content

**വടകര: **ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട, ഉക്രൈനില്‍നിന്നും ഇന്ത്യക്കാരെ മുഴുവന്‍ ഉടന്‍ നാട്ടിലെത്തിക്കുക തുടങ്ങിയ ആവശ്യ ങ്ങള്‍ ഉന്നയിച്ച് പ്രവാസി ഫെഡറേഷന്‍ വടകര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.

സി പി ഐ ജില്ലാ സെക്രട്ടേറിയറ്റ് മെമ്പര്‍ സോമന്‍ മുതുവന ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ പ്രവാസി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ടി പി റഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഒ എം അശോകന്‍ യുദ്ധവി രുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

എം പി രാഘവന്‍, മനോജ് താപു, ഒ എം സുധീര്‍, ബാബു കോട്ടായി എന്നിവര്‍ നേതൃത്വം നല്‍കി. മണ്ഡലം സിക്രട്ടറി അഡ്വ.ദേവരാജ് സ്വാഗതവും എ വി അരവിന്ദാക്ഷന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30394/the-pravasi-federation-organized-an-anti-war-rally-at-vatakara)