---
title: "ഫയര്‍ഫോഴ്‌സിന് നന്ദി പറഞ്ഞ് കുഞ്ഞു ഷിയാസ്  ;മനോധൈര്യത്തിന് ഫയര്‍ഫോഴ്‌സിന്റെ ബിഗ് സല്യൂട്ട്"
english_title: "Mohammad Shias thanks firefighters for rescue"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30429/mohammad-shias-thanks-firefighters-for-rescue"
published_at: "2022-03-08T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6226d64936385_shiyas photo.jpg"
keywords: []
---

# ഫയര്‍ഫോഴ്‌സിന് നന്ദി പറഞ്ഞ് കുഞ്ഞു ഷിയാസ്  ;മനോധൈര്യത്തിന് ഫയര്‍ഫോഴ്‌സിന്റെ ബിഗ് സല്യൂട്ട്

> **Lead Summary:** വടകര: കഴിഞ്ഞ ദിവസം മുട്ടുങ്ങല്‍ ബീച്ചില്‍ കടല്‍ ഭിത്തിയിലെ പാറകള്‍ക്കിടയില്‍ അകപെട്ട മുഹമ്മദ് ഷിയാസ് ഉപ്പൂപ്പയെയും കൂട്ടി നേരേ വന്നത് വടകര അഗ്‌നിരക്ഷാനിലയത്തിലെ ജീവനക്കാരെ കാണാനെത്തി. തന്നെ രക്ഷിച്ചതിന് സേനാഗങ്ങളോട് നന്ദി പറഞ്ഞു. ജീവനക്കാരും ഷിയാസിനെ ഒന്നു കാണാന്‍ കാത്തിരിക്കുകയായിരുന്നു.

## Article Content

വടകര: കഴിഞ്ഞ ദിവസം മുട്ടുങ്ങല്‍ ബീച്ചില്‍ കടല്‍ ഭിത്തിയിലെ പാറകള്‍ക്കിടയില്‍ അകപെട്ട മുഹമ്മദ് ഷിയാസ് ഉപ്പൂപ്പയെയും കൂട്ടി നേരേ വന്നത് വടകര അഗ്‌നിരക്ഷാനിലയത്തിലെ ജീവനക്കാരെ കാണാനെത്തി. തന്നെ രക്ഷിച്ചതിന് സേനാഗങ്ങളോട് നന്ദി പറഞ്ഞു. ജീവനക്കാരും ഷിയാസിനെ ഒന്നു കാണാന്‍ കാത്തിരിക്കുകയായിരുന്നു.

മൂന്നര മണിക്കൂറുകളോളം പാറക്കല്ലുകള്‍ക്കിടയില്‍ കുടുങ്ങിയിട്ടും മനോധൈര്യം കൈവിടാതെ നിന്നത് രോഷകുലരായ ചില നാട്ടുകാര്‍ക്ക് മുന്‍പില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഫയര്‍ഫോഴ്‌സ് ജീവനക്കാരില്‍ ആത്മവിശ്വാസം ഉയര്‍ത്തുകയായിരുന്നു. അതിവശ്രദ്ധയോട് കൂടി ഒരു പോറല്‍ പോലുമേല്‍ക്കാതെ ഷിയാസിനെ പുറത്തെടുക്കാന്‍ ഫയര്‍ഫോഴ്‌സിന് കഴിഞ്ഞു.

ഷിയാസിനോട് പാറക്കല്ലുകള്‍ക്കിടയില്‍ അകപെടാനിടയായ സാഹചര്യം ചോദിച്ചപ്പോള്‍ അവനും സുഹൃത്തായ സഹലും ക്രിക്കറ്റ് കളിക്കുമ്പോള്‍ കല്ലുകള്‍ക്കിടയില്‍ അകപ്പെട്ട പോയ ബോളെടുക്കാനാണ് ഈ സാഹസം കാട്ടിയതെന്നും താന്‍ അകപ്പെട്ട വിവരം പുറം ലോകത്തെ അറിയിച്ചതും സഹലാണെന്നും ഷിയാസ് പറഞ്ഞു. 

കളികള്‍ തുടരണമെന്നും എന്നാല്‍ കളികള്‍ക്കിടയിലെ ഇത്തരം സാഹസങ്ങളെ ഒഴിവാക്കാണമെന്നും നന്നായി പഠിക്കണമെന്നും ഉപദേശിച്ച് കൊണ്ട് തനിക്കും കൂട്ടുകാര്‍ക്കും കളിക്കാന്‍ പുത്തന്‍ ഫുട്്‌ബോള്‍ കൂടി സമ്മാനിച്ചാണ് ഫയര്‍ ഫോഴ്‌സ് ജീവനക്കാര്‍ ഷിയാസിനെ യാത്രയാക്കിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30429/mohammad-shias-thanks-firefighters-for-rescue)