---
title: "ഫ്രഷേർസ് ഡേ; കടമേരി റഹ്മാനിയ അറബിക് കോളേജിൽ വിദ്യാർത്ഥികൾക്ക് വരവേൽപ്പ് "
english_title: "Freshers Day Students welcomed at Kadameri Rahmania Arabic College"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/304326/freshers-day-students-welcomed-at-kadameri-rahmania-arabic-college"
published_at: "2025-07-24T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6881c7fa6b568_freshers_day.jpg"
keywords: []
---

# ഫ്രഷേർസ് ഡേ; കടമേരി റഹ്മാനിയ അറബിക് കോളേജിൽ വിദ്യാർത്ഥികൾക്ക് വരവേൽപ്പ് 

> **Lead Summary:** **ആയഞ്ചേരി: **കടമേരി റഹ്മാനിയ അറബിക് കോളേജിൽ വിദ്യാർത്ഥികൾക്ക് ഉജ്ജ്വല വരവേൽപ്പ്.ദാളൻ പസീറ്റോ വിദ്യാർഥി യൂണിയൻ്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള ഫ്രെഷേർസ് ഡേ പ്രോഗ്രാം സംഘടിപ്പിച്ചു. യൂണിയൻ ചെയർപേഴ്‌സൺ മുൻഷിദ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ അബ്ദുൾ സമദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**ആയഞ്ചേരി: **കടമേരി റഹ്മാനിയ അറബിക് കോളേജിൽ വിദ്യാർത്ഥികൾക്ക് ഉജ്ജ്വല വരവേൽപ്പ്.ദാളൻ പസീറ്റോ വിദ്യാർഥി യൂണിയൻ്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള ഫ്രെഷേർസ് ഡേ പ്രോഗ്രാം സംഘടിപ്പിച്ചു. യൂണിയൻ ചെയർപേഴ്‌സൺ മുൻഷിദ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ അബ്ദുൾ സമദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സ്റ്റാഫ് അഡ്വൈസർ ജുവൈരിയ ടീച്ചർ, ഐ.ക്യു.ഏസി. കോർഡിനേറ്റർ ശഹീർ ഹസനി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സിദ്ദീഖ് റഹ്മാനി, വകുപ്പ് മേധാവികൾ എന്നിവർ സംസാരിച്ചു. നവാഗതരായ വിദ്യാർത്ഥികൾക്ക് അറിവും വിനോദവും തമാശയും ചേർന്നുള്ള നിരവധി പ്രോഗ്രാമുകൾ വിദ്യാർത്ഥികൾ ഒരുക്കി. യൂണിയൻ ജനറൽ സെക്രട്ടറി ഫാത്തിമ ബീവി സ്വാഗതവും അംന ഷെറിൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/304326/freshers-day-students-welcomed-at-kadameri-rahmania-arabic-college)